1 GBP = 103.89

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ‘ഒരുക്ക ധ്യാനം’ നാളെ അപ്ടൺപാർക്കിൽ….

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ‘ഒരുക്ക ധ്യാനം’ നാളെ അപ്ടൺപാർക്കിൽ….

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: അനുഗ്രഹീത തിരുവചന പ്രഘോഷകനും,പരിശുദ്ധാല്മ ശുശ്രുഷകളിൽ അഭിഷിക്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒക്ടോബർ 29 നു നടത്തപ്പെടുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ നയിക്കും. ലണ്ടനിലെ പ്രശസ്ത കായിക-ആഘോഷ വേദിയായ ‘അല്ലിയൻസ് പാർക്കി’ൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന് മുന്നോടിയായി പ്രാർത്ഥനാ നിറവിൽ ആല്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടൻ ചാപ്ലിൻസികളുടെ നേതൃത്വത്തിൽ ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. ഒരുക്ക ധ്യാനം നാളെ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:30 വരെ അപ്ടൺപാർക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിഷേകാഗ്നി കൺവെൻഷന്റെ ലണ്ടൻ റീജണൽ കോർഡിനേറ്ററും,ബ്രെൻഡ് വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും,വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനും ആയ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും സംയുക്തമായിട്ടാണ് ഒരുക്ക ധ്യാനം നയിക്കുക.ലണ്ടനിലെ അപ്ടൺപാർക്കിൽ വെച്ച് നടത്തപ്പെടുന്ന ഒരുക്ക ധ്യാനത്തിൽ താൽപ്പര്യം ഉള്ള ഏവർക്കും പങ്കു ചേരാവുന്നതാണ്.
ആല്മീയമായും,മാനസ്സികമായും ഒരുങ്ങിക്കൊണ്ടു ലണ്ടൻ കൺവെൻഷൻ തിരുവചന ശുശ്രുഷകളിൽ പങ്കു ചേരുവാനും, അഭിഷേകാഗ്നി ധ്യാനത്തിലൂടെ പരിശുദ്ധാല്മ വരദാനങ്ങൾ പ്രാപിക്കുവാനും കൂടാതെ കൺവെൻഷന്റെ അനുഗ്രഹീത വിജയത്തിനുമായി ക്രമീകരിച്ചിരിക്കുന്ന ഒരുക്കധ്യാനവും, പ്രാർത്ഥനകളും ഏറെ അനുഗ്രഹീതമാവും.
ഒരുക്ക ധ്യാനത്തിൽ പങ്കു ചേരുന്നതിലേക്കായി ലണ്ടൻ റീജണൽ ചാപ്ലൈന്മാരും,ലണ്ടൻ റീജണൽ കൺവെൻഷൻ സംഘാടക സമിതിയും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന സമയം: ഒക്ടോബർ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:30 വരെ.
പള്ളിയുടെ വിലാസം.
ഔർ ലേഡി ഓഫ് കമ്പാഷൻ ചർച്ച് ഹാൾ, ഗ്രീൻ സ്ട്രീറ്റ്, ലണ്ടൻ, ഈ13 9 എ എക്സ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more