1 GBP = 103.96

ലണ്ടൻ സുരക്ഷിതമല്ല; ന്യൂയോർക്ക് സിറ്റിയേക്കാൾ അപകടം നിറഞ്ഞ സ്ഥലമാണ് ലണ്ടൻ

ലണ്ടൻ സുരക്ഷിതമല്ല; ന്യൂയോർക്ക് സിറ്റിയേക്കാൾ അപകടം നിറഞ്ഞ സ്ഥലമാണ് ലണ്ടൻ

ലണ്ടൻ; ഒരു കാലത്ത് സുരക്ഷിത നഗരമെന്ന് അറിയപ്പെട്ടിരുന്ന ലണ്ടൻ ഇന്ന് അതിക്രമങ്ങളുടെ വിളനിലമായിരിക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കൊള്ളയും കളവും ബലാത്‌സംഗങ്ങളും നിത്യസംഭവമായ ലണ്ടനിലെ ജീവിതം ന്യൂയോർക്ക് സിറ്റിയേക്കാളും അപകടം നിറഞ്ഞതാണെന്ന് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയ കണക്കുകൾ പ്രകാരം യുകെയിലാകമാനം അക്രമങ്ങൾ പതിമൂന്നു ശതമാനം ഉയർന്നതായി കാണിക്കുന്നു, അതിൽ തന്നെ ഏറ്റവുമധികം അക്രമങ്ങൾ കൂടിയിട്ടുള്ളത് തലസ്ഥാനമായ ലണ്ടനിലാണെന്നുള്ളതും വസ്തുതയാണ്.

നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ലണ്ടൻ അക്രമങ്ങളുടെ കണക്കുകൾ ഉയർത്തിക്കാട്ടി പ്രസ്താവനകൾ നൽകിയത് ഏറെ വിവാദമായിരുന്നു. വർധിച്ച് വരുന്ന ഇസ്ലാംമത തീവ്രവാദത്തിന്റെ പരിണിത ഫലമാണ് അക്രമങ്ങൾ വർധിക്കുന്നതെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ക്രിമിനൽ ജസ്റ്റിസ് വിദഗ്ദർ അക്രമങ്ങളുടെ തോത് വർദ്ധിക്കുന്നത് നെയ്‌ബർഹുഡ് പോലീസിങ്ങിൽ ഉണ്ടായ വെട്ടിച്ചുരുക്കലുകളാണെന്ന് കുറ്റപ്പെടുത്തുന്നു.

ഏകദേശം എട്ടു മില്യനോളം ജനസാന്ദ്രതയുള്ള ലണ്ടനിലെയും ന്യൂയോർക്കിലെയും കണക്കുകൾ നോക്കുമ്പോൾ ലണ്ടനിലെ അക്രമങ്ങളുടെ തോത് ന്യൂയോർക്കിലേതിന് അപേക്ഷിച്ച് ആറു മടങ്ങ് കൂടുതലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more