breaking news

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബർ 29 ന് ഈസ്റ്റ് ഹാമിൽ

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബർ 29 ന് ഈസ്റ്റ് ഹാമിൽ

റെജി നന്തിക്കാട്ട്
ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബർ 29 ന് ഈസ്റ്റ് ഹാമിൽ ഉദയ റെസ്റ്റോറന്റിൽ പാർട്ടി ഹാളിൽ നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് സാഹിത്യവേദിജനറൽ കൺവീനർ റജി നന്തികാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽകേരളത്തിൽ വയനാട്ടിലെ ആദിവാസി ഊരുകളിൽ കാര്യണ്യ പ്രവർത്തനങ്ങൾ നടത്തിയ അനുഭവങ്ങൾ ചാരിറ്റി വിഭാഗംകൺവീനർ ടോണി ചെറിയാനും ട്രെഷറർ ഷാജൻ ജോസഫും പങ്കു വെയ്ക്കും .
ആദിവാസി ഊരുകളിൽ കുട്ടികൾ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാൻ വിശദമായിസംസാരിക്കുകയും ആ വിഷയത്തിൽ ചർച്ചയും നടക്കും. തുടർന്ന് കലാവിഭാഗം കൺവീനർ ജെയ്സൺ ജോർജ്‌ “ലണ്ടൻ മലയാള സാഹിത്യവേദിക്കു
യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാൻ സാധിക്കും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടർന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:07852437505/ 07584074707

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more