1 GBP = 104.00
breaking news

ലണ്ടൻ മലയാള സാഹിത്യവേദിയുടെ സംഗീത നൃത്ത സന്ധ്യ “വർണ്ണനിലാവ് 2018” ഈസ്റ്റ് ഹാമിൽ ഏപ്രിൽ 7ന് …

ലണ്ടൻ മലയാള സാഹിത്യവേദിയുടെ സംഗീത നൃത്ത സന്ധ്യ “വർണ്ണനിലാവ് 2018” ഈസ്റ്റ് ഹാമിൽ ഏപ്രിൽ 7ന് …

റജി നന്തികാട്ട്
ലണ്ടനിലെ കലാപ്രേമികൾക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കി യുകെയിലെ പ്രമുഖ ഗായകരെയും നർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന “വർണ്ണനിലാവ് 2018” ഈസ്റ്റ് ഹാമിലെ ട്രിനിറ്റി സെന്റർ ഹാളിൽ വെച്ച് 2018 ഏപ്രിൽ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ അരങ്ങേറുന്നു. വർണ്ണനിലാവിന്റെ വിജയത്തിനായി പ്രത്യേക കമ്മറ്റി രൂപികരിച്ചു.

അറിയപ്പെടുന്ന സംഘാടകനും സാഹിത്യവേദിയുടെ ചാരിറ്റി വിഭാഗം കൺവീനറുമായ ടോണി ചെറിയാനും കലാവിഭാഗം കൺവീനർ ജെയ്സൺ ജോർജും അമരക്കാരായ കമ്മറ്റിയിൽ റോയി വർഗീസ്, ബിജു തോമസ്, ജോർജ് ജോൺ, ഡെൻസി ആന്റണി, ജിജോയി മാത്യു എന്നിവരെ കമ്മറ്റി അംഗങ്ങാളായും തിരഞ്ഞെടുത്തു. ഡെയ്സി ജോസഫും ജോസി ഷാജനും കലാപരിപാടികളുടെ രംഗാവതരണങ്ങൾക്ക്
നേതൃത്വം നൽകും. വക്കം ജി സുരേഷ്‌കുമാറിനെയും എബ്രഹാം വാഴൂരിനെയും കാണികളെയും അതിഥികളെയും സ്വീകരിക്കുന്നതിനും തിരഞ്ഞെടുത്തു.

ആഘോഷത്തോടനനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ലണ്ടൻ മലയാള സാഹിത്യവേദി നടത്തിയ സാഹിത്യ മത്സരത്തിന്റെ സമ്മാനദാനവും രണ്ട് വർഷത്തിൽ ഒരിക്കൽ രണ്ടു പേർക്ക് നൽകുന്ന സാഹിത്യവേദി പുരസ്കാരദാനവും കല സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു തിരഞ്ഞെടുത്ത വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ചടങ്ങും നടത്തും. നൃത്തങ്ങൾക്കും ഗാനങ്ങൾക്കും പുറമെ കവിതാലാപനം ജെയ്സൺ ജോർജ് അവതരിപ്പിക്കുന്ന ഏകാംഗ നാടകം എന്നിവയും പരിപാടിയെ മികവുറ്റതാക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഗർഷോം ടിവി ചെയ്യുന്നതായിരിക്കും.
വർണ്ണ നിലാവിന്റെ പൂർണമായ വിവരങ്ങൾ പിന്നീട് നൽകുന്നതായിരുക്കുമെന്നു ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more