1 GBP = 102.88
breaking news

ലോകസമാധാനത്തിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട് പുത്തന്‍തലമുറ: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഗുരുപൂര്‍ണിമ ആഘോഷം വേറിട്ടതായി…

ലോകസമാധാനത്തിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട് പുത്തന്‍തലമുറ: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഗുരുപൂര്‍ണിമ ആഘോഷം വേറിട്ടതായി…

രഞ്ജിത്ത് കൊല്ലം

ലണ്ടന്‍: ഈ കഴിഞ്ഞ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കുട്ടികള്‍ ആയിരുന്നു. കുറെ നാളുകളായി രാജ്യം നേരിടുന്ന ഭീകരാക്രമണവും, അപകടമരണങ്ങളും നേരിട്ടറിഞ്ഞതിനു ശേഷം കുട്ടികള്‍ ഒന്നായി ചേര്‍ന്നു ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന വേദിയാക്കി മാറ്റുകയായിരുന്നു ഈ ഗുരുപൂര്‍ണിമ ആഘോഷം. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഈ മാസത്തെ ഭജനയും ലണ്ടനിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു.

സന്തോഷ് ക്രോയ്ഡോണ്‍, സദാന്ദന്‍ ഹേവാര്‍ഡ്സ്ഹീത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ ഭജനയില്‍ ശ്രീമതി. സ്മിത നായര്‍ (ഹാര്‍മോണിയം), ശ്രീ. രാജന്‍ (തകില്‍), മാസ്റ്റര്‍. അനിസ് (മൃദ0ഗം) എന്നിവര്‍ ചേര്‍ന്നു വാദ്യമേളം ഒരുക്കി. പിന്നീട് ഗുരുപൂര്‍ണിമയുടെ ആഘോഷങ്ങള്‍ നടന്നു .ഭൂമിദേവിയുടെ മുന്‍പില്‍ ലോകസമാധാനത്തിനായി ഹൈന്ദവ സംസ്‌ക്കാരം പകര്‍ന്നു നല്‍കിയ മഹത് മന്ത്രമായ ‘ലോക : സമസ്ത : സുഖിനോ ഭവന്തു’ മന്ത്രത്തിനു ശ്രീമാന്‍. രാഹുല്‍ രാജ് ഈണം നല്‍കിയ ഗാനാവിഷ്‌ക്കാരത്തിനൊപ്പം കുട്ടികള്‍ ചുവടുവെച്ചു. തുടര്‍ന്നു ഗുരുപൂര്‍ണിമയുടെ സന്ദേശം കുട്ടികള്‍ മുതിര്‍ന്നവര്‍ക്കു പകര്‍ന്നു നല്‍കി .

ദീപാരാധനയ്ക്കു മുന്‍പായി കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു ‘ഓംലോകസമസ്താഃ സുഖിനോഭവന്തു’എന്ന മന്ത്രം ചൊല്ലി ഈ കഴിഞ്ഞ ഭീകരാക്രമണങ്ങളിലും, തീപിടുത്തത്തിലും മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ആശംസ പ്രസംഗത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ. തെക്കുംമുറി ഹരിദാസ് കുട്ടികളുടെ ഈ തുടക്കം നമ്മള്‍ മുതിര്‍ന്നവര്‍ക്കും മാതൃകയാക്കേണ്ടാതാണ്എന്നു ആശംസിച്ചു .പിന്നീട് ദീപാരാധനയും അന്നദാനവും നടന്നു.

അടുത്ത മാസത്തെ സദ്സംഗം രാമായണമാസമായിട്ടാണ് ആഘോഷിക്കുന്നത്.

പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍……………….

Suresh Babu – 07828137478

Subhash Sarkara – 07519135993

Jayakumar Unnithan – 07515918523

Venue – West Thornton Community Centre

731- 735 London Road, Thornton Heath, CR7 6AU

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more