1 GBP = 103.38

ലണ്ടൻ കൺവെൻഷന് ആമുഖമായി ഒരുക്ക ധ്യാനം അപ്ടൺപാർക്കിൽ;ഫാ.ജോസ് അന്ത്യാംകുളവും, ഫാ. സെബാസ്റ്റ്യനും സംയുക്തമായി നയിക്കും.

ലണ്ടൻ കൺവെൻഷന് ആമുഖമായി ഒരുക്ക ധ്യാനം അപ്ടൺപാർക്കിൽ;ഫാ.ജോസ് അന്ത്യാംകുളവും, ഫാ. സെബാസ്റ്റ്യനും സംയുക്തമായി നയിക്കും.

 അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകൻ സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒക്ടോബർ 29 നു ‘അല്ലിയൻസ് പാർക്കി’ൽ നയിക്കുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷന്റെ മുന്നോടിയായി ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്.

അഭിഷേകാഗ്നി കൺവെൻഷന്റെ ലണ്ടൻ റീജണൽ കോർഡിനേറ്ററും,ബ്രെൻഡ് വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും, വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനും ആയ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും സംയുക്തമായി ഒരുക്ക ധ്യാനം നയിക്കുന്നതായിരിക്കും. ലണ്ടനിലെ അപ്ടൺപാർക്കിൽ വെച്ചാണ്‌ ധ്യാനം നടത്തപ്പെടുക.

പരിശുദ്ധാല്മ വരദാനങ്ങൾക്കുള്ള ശുശ്രുഷകളിലേക്കു ആല്മീയമായും, മാനസ്സികമായും ഒരുങ്ങി പ്രാർത്ഥനാ നിറവിൽ അഭിഷേകാഗ്നി ധ്യാനം സ്വീകരിക്കുവാനും, കൺവെൻഷന്റെ പൂർണ്ണ വിജയവും, ഏവരിലും ദൈവ കൃപയും,നവീകരണവും പ്രാപ്യമാകുവാനുമായി നടത്തപ്പെടുന്ന പ്രാർത്ഥനകളിലും, തിരുവചന ശുശ്രുഷകളിലും ഭാഗഭാക്കാകുവാനും ഈ ഒരുക്ക ധ്യാനം ഏറെ പ്രയോജനകരമാകും. ഒരുക്ക ധ്യാനത്തിൽ പങ്കു ചേരുന്നതിലേക്കായി ലണ്ടൻ റീജണൽ ചാപ്ലൈന്മാരും,ലണ്ടൻ റീജണൽ കൺവെൻഷൻ സംഘാടക സമിതിയും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ധ്യാന സമയം: ഒക്ടോബർ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:30 വരെ.

പള്ളിയുടെ വിലാസം.

ഔർ ലേഡി ഓഫ് കംപാഷൻ ചർച്ച് ഹാൾ, ഗ്രീൻ സ്ട്രീറ്റ്,ലണ്ടൻ, ഈ13 9 എ ക്സ്

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more