1 GBP = 103.92

“ദാഹാർത്തരായി തിരുവചനം സ്വീകരിക്കുന്നവർ അടയാളങ്ങളും അത്ഭുതങ്ങളും കാണും” ഫാ.ജോസ്;ലണ്ടൻ കൺവെൻഷൻ ഒരുക്ക ധ്യാനത്തിൽ വൻ പങ്കാളിത്തം.

“ദാഹാർത്തരായി തിരുവചനം സ്വീകരിക്കുന്നവർ അടയാളങ്ങളും അത്ഭുതങ്ങളും കാണും” ഫാ.ജോസ്;ലണ്ടൻ കൺവെൻഷൻ ഒരുക്ക ധ്യാനത്തിൽ വൻ പങ്കാളിത്തം.

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: “ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവർ അത്ഭുതങ്ങളും,അടയാളങ്ങളും,രോഗശാന്തികളും ദർശ്ശിക്കുമെന്നും ഭൗതിക നേട്ടങ്ങളിൽ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവർ വിനാശത്തിലേ നിപതിക്കൂ” എന്നും ബ്രെൻഡ്‌വുഡ് ചാപ്ലൈനും അഭിഷേകാഗ്നി ലണ്ടൻ റീജണൽ കോർഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. “അനശ്വര സന്തോഷം അനുഭവിക്കുവാൻ കിട്ടുന്ന അവസരങ്ങൾ നഷ്‌ടപ്പെടുത്തരുതെന്നും, അനുഗ്രഹങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്ന ശുശ്രുഷകൾ മഹത്തരമാണെന്നും” ജോസച്ചൻ. ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷന്റെ മുന്നോടിയായി അപ്ടൺപാർക്കിൽ നടത്തപ്പെട്ട ഒരുക്ക ധ്യാനം നയിച്ചു കൊണ്ട് സന്ദേശം നൽകുകയായിരുന്നു ജോസച്ചൻ.
വൻ പങ്കാളിത്തം കൊണ്ടും, പ്രാർത്ഥനാ കൂട്ടായ്‌മയുടെ ചൈതന്യം കൊണ്ടും ഒരുക്ക ധ്യാനം ശ്രദ്ധേയമായി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് ജപമാല സമർപ്പണത്തോടെ ആരംഭിച്ച ഒരുക്ക ധ്യാനത്തിൽ വിശുദ്ധ ബലിയും, മാതാവിന്റെ നൊവേനയും അർപ്പിക്കപ്പെട്ടു.
ലണ്ടൻ കൺവെൻഷന്റെ ക്രമീകരണങ്ങളും, വോളണ്ടിയേഴ്സ്സിന്റെ ചുമതലകളെപ്പറ്റിയും അഭിഷേകാഗ്നി കൺവെൻഷന്റെ സഹകാരി തോമസ് ആൻറണി വോളണ്ടിയേഴ്സ്സിനു വിശദീകരിക്കുകയുണ്ടായി. ആയിരങ്ങളെ പ്രതീക്ഷിക്കുന്ന ബൈബിൾ കൺവെൻഷന്റെ വിജയത്തിനായുള്ള ശക്തമായ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച തോമസ് ഒരൊറ്റ വ്യക്തി പോലും ഈ ദൈവീക കൃപയുടെ അഭിഷേക സുവർണ്ണാവസരം നഷ്‌ടപ്പെടാതെ ശ്രദ്ധിക്കണം എന്നും ഉദ്‌ബോധിപ്പിച്ചു.
മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ നിന്നും ധ്യാന വേദിയിലേക്കും തിരിച്ചും സൗജന്യമായി ട്രാൻസ്‌പോർട്ട് ഒരുക്കുന്ന വോളണ്ടിയർ അനിൽ എൻഫീൽഡ്, റിഫ്രഷ്മെന്റ് ചുമതലയുള്ള ഷാജി എന്നിവർ അവരുടെ കർത്തവ്യങ്ങളും, ഒരുക്കങ്ങളും വിശദീകരിച്ചു .ധ്യാനത്തിന് ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് സൗകര്യം ഒരുക്കുവാൻ സഹായം ചെയ്യുവാൻ സന്നദ്ധരായവർ അനിലിനെ (07723744639) ബന്ധപ്പെടണമെന്നും അഭ്യർത്ഥിക്കുകയുണ്ടായി.
ഇനിയുള്ള ഒരാഴ്ച അഭിഷേകാഗ്നി കൺവെൻഷന്റെ വിജയങ്ങൾക്കും, സുഗമമായ നടത്തിപ്പിനും പ്രാർത്ഥനാ നിർഭരമായി അഹോരാത്രം പ്രവർത്തിക്കുവാൻ തീരുമാനം എടുത്താണ് ഏവരും പിരിഞ്ഞത്.
പ്രശസ്ത ധ്യാന ഗുരു ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിഷേകാഗ്നി കൺവെൻഷനിലൂടെ ലണ്ടനിലെ അല്ലിയൻസ് പാർക്കിൽ നിറയുന്ന പരിശുദ്ധാൽ മ്മാവിന്റെ ശക്തി പാശ്ചാത്യ മണ്ണിൽ ദൈവ കൃപാ നിറവിൽ വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും അലയടിയാവും ഇനിയുള്ള നാളുകളിൽ ശ്രവിക്കുക ഒപ്പം സഭാ സ്നേഹവും, കൂട്ടായ്‌മയുടെ ശാക്തീകരണവും ഊട്ടി ഉറപ്പിക്കലും.

October 29 Sunday 9:30 to 18:00
Allianz Park Greenlands Lanes, Hendon, London NW4 1RL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more