1 GBP = 103.85
breaking news

ലണ്ടനിലെ ഡബിൾ ഡെക്കറിന് കേരളത്തനിമയുടെ ചന്തം

ലണ്ടനിലെ ഡബിൾ ഡെക്കറിന് കേരളത്തനിമയുടെ ചന്തം

ലണ്ടൻ: ആഡംബരത്തിന്റെ ഔന്നത്ത്യത്തിലേറിയ ലണ്ടൻ നഗരം. നിരത്തുകളിൽ നഗരത്തിന്റെ പൈതൃകപ്പെരുമ വിളിച്ചോതുന്ന ഡബിൾ ഡെക്കർ ബസുകൾ. ഇപ്പോൾ ഈ ബസുകളെ ആകർഷകമാക്കുന്നത് നമ്മുടെ കേരളത്തിന്റെ ചന്തമാണ്. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയും വിനോദ സഞ്ചാര മേഖലയിലെ ആകർഷണങ്ങളായ ഹൗസ്ബോട്ടുകളും കായൽ സൗന്ദര്യവുമെല്ലാം വരഞ്ഞുചേർത്ത് നീങ്ങുന്ന ഡബിൾഡെക്കറുകൾ ഏവരുടെയും ശ്രദ്ധ നേടുകയാണ്.

കേരളത്തിലേക്ക് കൂടുതൽ യൂറോപ്പ്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരള ടൂറിസം ആരംഭിച്ച ‘ഗോ കേരള’ ഹാഷ്‌ടാഗ് കാമ്പയിന്റെ ഭാഗമായാണ് ലണ്ടനിലെ വിഖ്യാത ഡബിൾ ഡെക്കർ ബസുകൾ കേരളത്തിന്റെ ചന്തം പുതച്ചത്. ഏപ്രിൽ 5 വരെ ബസുകളിൽ കേരളത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന ചിത്രങ്ങൾ കാണാം. കേരളാ ടൂറിസത്തിന്റെ ലോഗോ, വെബ്‌സൈറ്ര് അഡ്രസ് എന്നിവയും ഇതോടൊപ്പമുണ്ട്. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മുന്തിയപങ്കും ബ്രിട്ടനിൽ നിന്നാണ്. 2017ൽ 1.80 ലക്ഷം ഇംഗ്ളീഷുകാരാണ് കേരളത്തിലെത്തിയത്. നേരത്തേ ലണ്ടനിലെയും ദുബായിലെയും ടാക്‌സികൾ, മുംബയ് മെട്രോ തുടങ്ങിയവയിലും കേരളാ ടൂറിസം ‘ഗോ കേരള’ ഹാഷ്‌ടാഗ് കാമ്പയിൻ നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more