1 GBP = 103.38

ലണ്ടൻ റീജണൽ ഉപവാസ ‘അഭിഷേകാഗ്നി കൺവെൻഷൻ’ ഞായറാഴ്ച; മാർഗ്ഗ നിർദ്ദേശങ്ങളുമായി സംഘാടകർ….

ലണ്ടൻ റീജണൽ ഉപവാസ ‘അഭിഷേകാഗ്നി കൺവെൻഷൻ’ ഞായറാഴ്ച; മാർഗ്ഗ നിർദ്ദേശങ്ങളുമായി സംഘാടകർ….

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾക്കു സമാപനം കുറിക്കുന്ന ലണ്ടൻ റീജണിലെ ബൈബിൾ ശുശ്രുഷയെ ഉപവാസ ശുശ്രുഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങൾക്ക് വാതായനങ്ങൾ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിൽ പരിശുദ്ധാല്മ വരദാനങ്ങൾ പ്രാപിക്കുവാനും ഉപവാസം അനുഷ്‌ഠിച്ചു കൊണ്ടുള്ള ശുശ്രുഷ അനുഗ്രഹീതമാകും. അന്നേ ദിവസം അല്ലിയൻസ് പാർക്കിൽ ഫുഡ് സ്റ്റാളുകൾ പ്രവർത്തിക്കുന്നില്ലാത്തതിനാൽ അത്യാവശ്യം ഉള്ളവർ തങ്ങളുടെ ഭക്ഷണം കയ്യിൽ കരുതേണ്ടതാണ്.

ലണ്ടനിലെ അല്ലിയൻസ് പാർക്കിൽ അഭിഷേകാഗ്നി ശുശ്രുഷകൾക്കു മൂന്നു ഹാളുകളിലായിട്ടാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്കായി ഒരു ഹാളും, പ്രായ അടിസ്ഥാനത്തിൽ കുട്ടികൾക്കായി രണ്ടു ഹാളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായി കുട്ടികൾക്ക് തിരുവചന ശുശ്രുഷകളും പ്രാർത്ഥനകളും സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.

ധ്യാനത്തിൽ പങ്കു ചേരുവാൻ ട്രെയിൻ മാർഗ്ഗം അല്ലിയൻസ് പാർക്കിന്റെ ഏറ്റവും സമീപസ്ഥമായ മിൽഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ എത്തുന്നവർക്കു അവിടെനിന്നുള്ള അത്യാവശ്യ യാത്രാ സൗകര്യം ഒരുക്കുവാൻ എൻഫീൽഡിലെ അനിൽ ആന്റണിയുടെ (07723744639) നേതൃത്വത്തിലുള്ള വോളണ്ടിയേഴ്സ് ടീം സ്റ്റേഷൻ പരിസരത്തുണ്ടാവും. ധ്യാന വേദിയിലേക്കും തിരിച്ചും ടീം ഷട്ടിൽ സർവ്വീസുകൾ സൗജന്യമായി നടത്തുന്നതായിരിക്കും. 11:00 നും 17:00 നും ഇടയിൽ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

കോച്ചുകളിലും,കാറുകളിലുമായി എത്തുന്നവർ അല്ലിൻസ് പാർക്കിലേക്കുള്ള ഗേറ്റ് A വഴി വരേണ്ടതാണ്. പേജ് സ്‌ട്രീറ്റ്‌ വഴി വന്ന് ചാമ്പ്യൻസ് വേയിലൂടെ കടന്ന് കായിക വേദിയിൽ ഉള്ള വിശാലമായ പാർക്കിങ്ങിലാണ് കോച്ചുകളും കാറുകളും പാർക്ക് ചെയ്യേണ്ടത്. റൂട്ട് 1 (വെസ്റ്റ്) വാറ്റ്‌ഫോർഡിൽ നിന്നുമുള്ള മാപ്പും, റൂട്ട് 2 (ഈസ്റ്റ്) ലണ്ടനിൽ നിന്നുമുള്ള മാപ്പും ആണ് കൊടുത്തിരിക്കുന്നത്.


അല്ലിൻസ് പാർക്കിൽ 200 ഓളം കോച്ചുകൾക്കും 800 ഓളം കാറുകൾക്കും സൗജന്യമായി പാർക്ക് ചെയ്യുവാനുള്ള വിശാലമായ സൗകര്യം ഉണ്ട്.

ഏവർക്കും സൗകര്യപ്രദമായി ധ്യാനത്തിൽ പങ്കു ചേരുന്നതിനായി ക്ലോസ്ഡ് സർക്യൂട്ട് ടീ വി മെഗാ സ്‌ക്രീനുകളും സംവിധാനങ്ങളും ഡീക്കൻ ജോയ്‌സ്, ജീസൺ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. 200 അടിയോളം നീളമുള്ള ഹാളിന്റെ ഒരറ്റത്താണ് ധ്യാന വേദിയും ബലിപീഠവും ഒരുക്കിയിരിക്കുന്നതെങ്കിലും മികവുറ്റ മൾട്ടി മീഡിയാ സിസ്റ്റം ഒരുക്കുന്നതിനാൽ ആർക്കും ദൂരത്തിന്റേതായ അസൗകര്യങ്ങൾ ഉണ്ടാവാനിടയില്ല.

250 പേരടങ്ങുന്ന ബോക്സുകളായി തിരിച്ചാണ് മുതിർന്നവരുടെ ധ്യാന വേദി വിഭജിച്ചിരിക്കുന്നത്. ഓരോ ബോക്സുകളും നിറഞ്ഞ ശേഷം മാത്രമേ അടുത്ത ബോക്സിൽ ഇരിപ്പിടം തേടാവൂ എന്ന അഭ്യർത്ഥനയും സംഘാടകർ മുന്നോട്ടു വെക്കുന്നുണ്ട്.

നിരവധി വൈദികരുടെ സേവനങ്ങൾ ലഭ്യമാവുന്നതിനാൽ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിക്കും.

രൂപതാ മക്കൾ പരിശുദ്ധാരൂപിയിൽ അഭിഷേകം പ്രാപിച്ചു ആല്മീയമായ ശക്തീകരണം ആർജ്ജിക്കുവാനും, സഭാ സ്നേഹവും, വിശ്വാസ തീക്ഷ്ണതയും കൂടുതൽ ഗാഢമാകുവാനും അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെ എന്നാശംശിക്കുകയും, ഏവരെയും ധ്യാനത്തിൽ പങ്കു ചേരുവാൻ ദൈവസ്നേഹത്തിൽ ക്ഷണിക്കുന്നതായും വികാരി ജനറാൾ ഫാ.തോമസ് പാറയടി, കൺവെൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, റീജണൽ കോർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.മാത്യു കാട്ടിയാങ്കൽ, ഫാ.സാജു പിണക്കാട്ട്‌, സഹകാരി തോമസ് ആന്റണി എന്നിവർ അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more