1 GBP = 104.08

പുതുവർഷത്തെ വരവേറ്റ് ലണ്ടൻ; ഒഴുകിയെത്തിയത് രണ്ടര ലക്ഷം ആളുകൾ; സ്ത്രീകളുടെ വോട്ടവകാശത്തിന് നൂറു വർഷം, ഓർമ്മപ്പെടുത്തി വെടിക്കെട്ടും സംഗീതവും

പുതുവർഷത്തെ വരവേറ്റ് ലണ്ടൻ; ഒഴുകിയെത്തിയത് രണ്ടര ലക്ഷം ആളുകൾ; സ്ത്രീകളുടെ വോട്ടവകാശത്തിന് നൂറു വർഷം, ഓർമ്മപ്പെടുത്തി വെടിക്കെട്ടും സംഗീതവും

ലണ്ടൻ: പുതുവർഷാഘോഷങ്ങൾ കെങ്കേമമാക്കി ബ്രിട്ടൻ, ലണ്ടനിൽ നടന്ന പുതുവർഷാഘോഷങ്ങളിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും രണ്ടര ലക്ഷത്തിൽപ്പരം ആളുകളാണ് ലണ്ടനിലെത്തിയത്. പതിനായിരത്തോളം വെടിക്കെട്ട് മേളമാണ് ഇക്കുറി സംഘാടകർ ഒരുക്കിയത്. പുതുവർഷത്തിന്റെ വരവറിയിച്ച് ബിഗ്‌ബെൻ മണി മുഴക്കിയപ്പോൾ കണ്ണിനും കാതിനും കുളിർമ്മ പകർന്ന് വെടിക്കെട്ടും സംഗീതവും ലണ്ടൻ നഗരത്തെ പുളകമണിയിച്ചു. ഒരു ലക്ഷം പേരാണ് ടിക്കറ്റുകളെടുത്ത് തെയിംസ് നദിക്ക് സമീപത്തേക്ക് 12 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ എത്തിയത്. പുതുവര്‍ഷത്തിന്റെ ഭാഗമായി ബിഗ് ബെന്‍ താല്‍ക്കാലികമായി പുനരുജ്ജീവിപ്പിച്ച ശേഷമാണ് മണി മുഴങ്ങിയത്. വെടിക്കെട്ടിനിടെ വനിതാ ആര്‍ട്ടിസ്റ്റുകളുടെ സംഗീതമാണ് പ്രതിധ്വനിച്ചത്. സ്ത്രീകൾക്ക് വോട്ടവകാശം നല്‍കിയതിന്റെ നൂറാം വര്‍ഷം ആഘോഷിച്ചതിന്റെ ഭാഗമായാണ് വനിതകളുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കിയത്. അറീത്താ ഫ്രാങ്കഌന്‍, ആനി ലിനോക്‌സ്, ദുവാ ലിപ, ഫ്‌ളോറെന്‍സ് വെല്‍ഷ്, അരിയാന ഗ്രാന്‍ഡെ എന്നിവരുടെ ഗാനങ്ങളാണ് സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിവെച്ച രണ്ടാം ഭാഗത്തില്‍ കേട്ടത്.

മാഞ്ചസ്റ്റര്‍ അരീന ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കി അരിയാന ഗ്രാന്‍ഡെയുടെ ‘വണ്‍ ലാസ്റ്റ് ടൈം’ എന്ന പാട്ടും ഇതിനിടെ പ്ലേ ചെയ്തു. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും അഭ്യര്‍ത്ഥിച്ചിരുന്നു.ഐസിസ് ആക്രമണ സാധ്യത കരിനിഴൽ വീഴ്ത്തിയെങ്കിലും പുതുവത്സരാഘോഷങ്ങളിൽ ബ്രിട്ടൻ ജനത കൂടുതൽ ആവേശത്തോടെ പങ്കെടുക്കുകയായിരുന്നു.

പോലീസും സുരക്ഷാ വിഭാഗങ്ങളും കടുത്ത ജാഗ്രതയിലായിരുന്നു. തീവ്രവാദികൾക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ അതീവ സുരക്ഷാ ഓരോ മേഖലയിലും ഏർപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more