1 GBP = 103.69

മലയാളികൾ അന്താരാഷ്ട്ര സമൂഹമാകണം: മുഖ്യമന്ത്രി

മലയാളികൾ അന്താരാഷ്ട്ര സമൂഹമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ ലോക കേരള സഭ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​

ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസ​ന കാര്യങ്ങളിൽ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനാവും. അതിനാൽ തന്നെ ലോക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ കേരളത്തിന്റെ സന്പദ്‌‌വ്യവസ്ഥ മെച്ചപ്പെടുത്താനാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more