1 GBP = 104.05

“ലിവിങ് സ്റ്റോൺ” – ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വർഷമായ “കുട്ടികളുടെ വർഷത്തിന്” ബ്രിസ്റ്റോളിൽ തുടക്കമായി; തിരി തെളിച്ചു ഫാ. മാത്യു പിണക്കാട്ട് ഉത്‌ഘാടനം ചെയ്തു…..

“ലിവിങ് സ്റ്റോൺ” – ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വർഷമായ “കുട്ടികളുടെ വർഷത്തിന്” ബ്രിസ്റ്റോളിൽ തുടക്കമായി; തിരി തെളിച്ചു ഫാ. മാത്യു പിണക്കാട്ട് ഉത്‌ഘാടനം ചെയ്തു…..

ജെഗി ജോസഫ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നൽകിയ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യ വർഷമായ കുട്ടികളുടെ വർഷത്തിന്റെ ബ്രിസ്റ്റോൾ ഇടവകാതല ഉത്‌ഘാടനം ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ചാൻസലർ ഫാ. മാത്യു പിണക്കാട്ട് നിർവഹിച്ചു.

യുകെയിൽ നാനൂറിലധികം കുട്ടികൾ വിശ്വാസ പരിശീലനം നേടുന്ന സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ വേദപാഠ ക്ലാസുകൾക്ക് മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ വച്ചാണ് കുട്ടികളുടെ ആദ്യ വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നടന്നത്. മാർ സ്രാമ്പിക്കൽ പിതാവ് പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ശിലകളായി മാറുവാൻ കുട്ടികളോട് ആഹ്വാനം ചെയ്തത് ഓർമ്മപ്പെടുത്തിയ ഫാ. മാത്യു പിണക്കാട്ട് കുട്ടികളിൽ നിന്നുമാണ് സഭയും സമൂഹവും വളരേണ്ടതെന്നും അതിനാൽ കുട്ടികളിൽ നിന്ന് തന്നെ രൂപതയുടെ തുടക്കം ആരംഭിക്കണമെന്നും പറഞ്ഞു.

നവംബർ 20 മുതൽ 22 വരെ മിഡ്‌വെയിൽസിലെ കെഫെൻലി പാർക്കിൽ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിനിധികളും വികാരി ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ബിപിൻ ചിറയിൽ, ഡീക്കൻ ജോസഫ് ഫിലിപ്പ്, വേദപാഠ ഹെഡ് മാസ്റ്റർ ജെയിംസ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് സിനി ജോമി, ട്രസ്റ്റിമാരായ ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ സന്നിഹിതരായിരുന്ന വേദിയിൽ വച്ച് നിലവിളക്കിന്റെ തിരി തെളിച്ചു ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ചാൻസലർ ഫാ. മാത്യു പിണക്കാട്ട് ഉത്‌ഘാടനം ചെയ്തു.

അസിസ്റ്റന്റ്റ് ഹെഡ് മിസ്ട്രസ് സിനി ജോണി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അതിനു ശേഷം നടന്ന വി. കുർബാനയ്ക്ക് ഫാ. മാത്യു പിണക്കാട്ട് നേതൃത്വം നൽകി. സെന്റ് സേവ്യഴ്സ് ഫാമിലി യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നോട് കൂടി പരിപാടികൾക്ക് സമാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more