1 GBP = 104.13

ലിവർപൂളിലെ സീറോ മലബാർ ദേവാലയം കൂദാശയും ഇടവക പ്രഖ്യാപനവും മെയ് പന്ത്രണ്ടിന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാവും….

ലിവർപൂളിലെ സീറോ മലബാർ ദേവാലയം കൂദാശയും ഇടവക പ്രഖ്യാപനവും  മെയ് പന്ത്രണ്ടിന്;  മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാവും….

ലിവർപൂൾ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി ഒന്നര വർഷം പൂർത്തിയാകുമ്പോൾ മലയാളികളുടെ വിശ്വാസ തീഷ്ണതക്കു ലിവർപൂൾ അതിരൂപത നൽകിയ സമ്മാനമായ സ്വന്തമായ ദേവാലയത്തിന്റെ ഔദ്യോഗിക കൂദാശ കർമ്മം മെയ് പന്ത്രണ്ടിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. രൂപതയുടെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ മിഷൻ സെന്ററുകൾ ആയും, പിന്നീട് ഈ മിഷൻ സെന്ററുകൾ ഇടവകകൾ ആയും രൂപാന്തരപ്പെടുമ്പോൾ യു കെയിൽ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിലാണ് ലിവർപൂളിലെ സീറോ മലബാർ വിശ്വാസികൾ. ലിവർപൂളിലെ ലിതർലാൻഡിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ഉള്ള ഈ പരിശുദ്ധ ദേവാലയത്തിന്റെ കൂദാശകർമ്മങ്ങൾക്കായി നിയുക്ത വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ പ്രാർത്ഥിച്ചു ഒരുങ്ങി കാത്തിരിക്കുകയാണ് ലിവർപൂളിലെ സീറോ മലബാർ സമൂഹം. മെയ് മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം മൂന്നു മണിക്ക് ദേവാലയ കവാടത്തിൽ എത്തുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനും, ലിവർപൂൾ അതിരൂപതയുടെ അദ്ധ്യക്ഷൻ മാർ മാൽക്കം മക്മഹോൻ പിതാവിനും സഹായ മെത്രാന്മാർക്കും
ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ ‘ഇടവക സമൂഹം കാനോനിക സ്വീകരണം നൽകും. തുടർന്ന് പ്രദക്ഷിണമായി പള്ളിയിൽ എത്തുന്ന അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദിക സമൂഹത്തെയും, ഇടവക ജനത്തെയും സാക്ഷി നിർത്തി മാർ ജോസഫ് സ്രാമ്പിക്കൽ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും, ദേവാലയത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനവും നിർവഹിക്കും. തുടർന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ലിവർപൂളിലെയും സമീപ പ്രദേശങ്ങളിലെയും സീറോ മലബാർ വിശ്വാസികളുടെ സ്വപ്ന സാഷാൽക്കാരത്തിനു സാക്ഷികളാകാൻ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ പ്രദേശങ്ങളിലെ മിഷൻ സെന്ററുകളിൽ നിന്നുള്ള വൈദികരും, അല്മായ സമൂഹവും എത്തിച്ചേരും. ഈ വിശുദ്ധ കർമ്മത്തിൽ പങ്കെടുത്തു സഭയോട് ഒന്ന് ചേരുവാനും കൂട്ടായ്മയും ഐക്യവും പ്രഘോഷിക്കുവാനും, പങ്കുവെക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത വികാരി റവ. ഫാ. ജിനോ അരീക്കാട്ടും, ഇടവക കമ്മറ്റിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more