1 GBP =
breaking news

ലിവർപൂളിലെ എക്കോ അരീനക്ക് സമീപത്തെ കാർപാർക്കിൽ തീപിടിത്തം; കത്തിയമർന്നത് നിരവധി കാറുകൾ; ആളപായമില്ലെന്ന് പോലീസ്

ലിവർപൂളിലെ എക്കോ അരീനക്ക് സമീപത്തെ കാർപാർക്കിൽ തീപിടിത്തം; കത്തിയമർന്നത് നിരവധി കാറുകൾ; ആളപായമില്ലെന്ന് പോലീസ്

ലിവർപൂൾ: ലിവർപൂളിലെ എക്കോ അരീനക്ക് സമീപമുള്ള മൾട്ടി സ്റ്റോറി കാർപാർക്കിൽ വൻ തീപിടിത്തം. 1600 ഓളം കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടോളം ഫയർ എൻജിനുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വൈകുന്നേരത്തോടെ എക്കോ അരീനയിൽ ഹോഴ്സ് ഷോ നടക്കാനിരിക്കുകയായിരുന്നു. നാലായിരത്തോളം ആളുകളെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് ഷോ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ഷോക്കെത്തിയ കുതിരകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ കത്തിയമർന്നതായി പോലീസ് പറഞ്ഞു. ഹോഴ്സ് ഷോക്കെത്തിയവരാണ് കാറുകൾ പാർക്ക് ചെയ്തിരുന്നത്. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് വരുന്നതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more