1 GBP = 103.92

ലിനിയുടെ ഭർത്താവിന്​ സർക്കാർ ജോലി; മക്കൾക്ക്​ 10 ലക്ഷം രൂപവീതം ധനസഹായം

ലിനിയുടെ ഭർത്താവിന്​ സർക്കാർ ജോലി; മക്കൾക്ക്​ 10 ലക്ഷം രൂപവീതം ധനസഹായം

തിരുവനന്തപുരം: നിപ ബാധിച്ച്​ മരിച്ച പേരാ​മ്പ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭർത്താവ്​ സജീഷിന്​​ സർക്കാർ ജോലി. രണ്ടു മക്കൾക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു. ഇന്ന്​ ചേർന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. കുട്ടികൾക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവർക്ക്​ മാസം പലിശ കിട്ടും വിധവും നിക്ഷേപിക്കാനാണ്​ തീരുമാനം. നിപ വൈറസ്​ ബാധിച്ച്​ മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക്​ അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നൽകും.

നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗ ബാധിതരുമായ ബന്ധപ്പെട്ടവർക്ക്​ മാത്രമാണ്​ നിലവിൽ ലക്ഷണങ്ങൾ കണ്ടുവരുന്നത്​. പേരാ​മ്പ്ര കേന്ദ്രീകരിച്ചു മാത്രമാണ്​ രോഗം പടർന്നത്​. മറ്റ്​ സ്​ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാർത്തകൾ അടിസ്​ഥാന രഹിതമാ​െണന്നും ​െശെലജ പറഞ്ഞു.

എയിംസിൽ നിന്നുള്ള വിദഗ്​ധ സംഘമെത്തി ഡോക്​ടർമാർക്കും മറ്റ്​ ആരോഗയ പ്രവർത്തകർക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച്​ പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സർക്കാറിനോട്​ നന്ദിയുണ്ടെന്ന്​ ലിനിയു​െട ഭർത്താവ്​ സജീഷ്​. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന്​ സർക്കാറി​​​െൻറ സഹായം കൈത്താങ്ങാണെന്നും സജീഷ്​ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more