1 GBP =
breaking news

ലിവര്‍പൂള്‍ ഓണ ലഹരിയില്‍, ടിക്കറ്റ് വിതരണം ഉത്ഘാടനം ചെയ്ത് ലിംക, ആവണിത്തെന്നല്‍ സെപ്റ്റംബര്‍ 16 ന്

ലിവര്‍പൂള്‍ ഓണ ലഹരിയില്‍, ടിക്കറ്റ് വിതരണം ഉത്ഘാടനം ചെയ്ത് ലിംക, ആവണിത്തെന്നല്‍ സെപ്റ്റംബര്‍ 16 ന്

എന്നും പുതുമകളുമായി മാവേലിമക്കള്‍ക്ക് ഓണസദ്യ ഒരുക്കിയിട്ടുള്ള ലിംക ഇത്തവണയും വേറിട്ട ആഘോഷങ്ങള്‍ക്ക് ചട്ടവട്ടം ഒരുക്കുകയാണ്. അത്തപ്പൂക്കളവും ഓണക്കളികളും ഓണസദ്യയും മുതല്‍ ആഘോഷങ്ങളിലേക്ക് ഓരോ അംശവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒന്നിനൊന്നു മികച്ചതാക്കുവാന്‍ അക്ഷീണ പരിശ്രമത്തിലാണ് ലിംക സകുടുംബം. ലിംകയുടെ പതിനഞ്ചാമത് ഓണാഘോഷമാണ് 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രത്യേകം തയ്യാറാക്കുന്ന മാവേലി നഗറില്‍ നടക്കുവാന്‍ പോകുന്നത്. ആവണിത്തെന്നല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വര്‍ഷത്തെ വിശേഷ ഓണാഘോഷങ്ങളുടെ ടിക്കറ്റ് വിതരണത്തിന്റെ ഉത്ഘാടനം ലിംക ചെയര്‍പേഴ്‌സണ്‍ ശ്രീ. മനോജ് വടക്കേടത്തു ശ്രീമതി. ഷൈബി സിറിയക്കിന് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വ്വഹിക്കുകയുണ്ടായി.

തങ്ങളുടെ കുട്ടികാലത്തെ അനുഭവങ്ങള്‍ ഓര്‍തെടുത്തു യുവ തലമുറയുമായി പങ്കു വെക്കാന്‍ പ്രഭാതത്തില്‍ തങ്ങളുടെ മുറ്റത്തെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പൂക്കളിറുത്തു കുട്ടയിലാക്കി കൊണ്ടുവന്നു കേരളീയ വസ്ത്രം ധരിച്ച മങ്കമാര്‍ ഒത്തുകൂടി തയ്യാറാക്കുന്ന അത്തപൂക്കളത്തോടെ ലിംകയുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ആവേശം നിറഞ്ഞ ഓണക്കളികളും സൗഹൃദ വടംവലി മത്സരവും എല്ലാം വിജയിച്ച ശേഷം തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച വച്ച് തൂശനിലയില്‍ മുറയനുസരിച്ചു വിളമ്പിതരുന്ന വിഭവസമൃദ്ധമായ ഓണസദ്യ മതിവരുവോളം ആസ്വദിച്ചുണ്ടശേഷം ലിവര്‍പൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നും കണ്ടാസ്വദിക്കുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷാ കാരണങ്ങളാലും പ്രവേശനം പാസ്സ് മുഖാന്തിരം പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന പാസ്സിനും
ടോം – 07734360642
മനോജ് – 07828787332
ഫിലിപ്പ് – 07886696858

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more