1 GBP = 103.52
breaking news

ആവേശം അലതല്ലിയ നിമിഷങ്ങള്‍ സമ്മാനിച്ച് ലിംക ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2017ന് കൊടിയിറക്കം.

ആവേശം അലതല്ലിയ നിമിഷങ്ങള്‍ സമ്മാനിച്ച് ലിംക ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2017ന് കൊടിയിറക്കം.

കഴിഞ്ഞ ശനിയാഴ്ച (29/04/17) ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹാളിലെ ഉത്ഘാടന വേദിയില്‍ ലിംക സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ശ്രീ നോബിള്‍ ജോസ് സ്വാഗതം ചെയ്തപ്പോള്‍ അനേകം കായിക പ്രേമികളെ സാക്ഷി നിര്‍ത്തി ലിംക
ചെയര്‍പേഴ്സണ്‍ ശ്രീ. മനോജ് വടക്കേടത്തു ടൂര്‍ണമെന്റ് ഉത്ഘാടനം
ചെയ്യുകയുണ്ടായി.

മേഴ്സിസൈടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി മല്ലന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ യുകെയിലെ പ്രശസ്തരായ ടീമുകളെ തന്നെ പുറന്തള്ളികൊണ്ട് ഒന്നാം സമ്മാനമായി ശ്രീ. തൊമ്മന്‍ മാത്യു കുഴിപ്പറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും ലിവര്‍പൂളിലെ ഏക മലയാളി സോളിസിറ്റര്‍സ് ആയ ഡൊമിനിക് ആന്‍ഡ് കോ സോളിസിറ്റര്‍സ് (01517225540, http://www.dominicka.com) സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും പ്രിന്‍സ് – റോഷന്‍ സഖ്യം നേടിയപ്പോള്‍ രണ്ടാം സമ്മാനമായി യുകെയിലെ പ്രശസ്ത മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് ഏജന്‍സി ആയ ലൈഫ് ലൈന്‍ പ്രൊട്ടക്ട് (റോബിന്‍ ആന്റണി- 07824669210, http://www.lifelineprotect.co.uk) സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഡോണ്‍ – സച്ചിന്‍ സഖ്യം സ്വന്തമാക്കുകയുണ്ടായി.

മൂന്നാം സമ്മാനമായി ലിവര്‍പൂളിലെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ സ്റ്റോര്‍ ആയ കേരള മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഷീന്‍ – സാം സഖ്യം സ്വന്തമാക്കി. നാലാം സ്ഥാനക്കാരായ ജോഷി – സാബു സഖ്യം ലിവര്‍പൂളിലെ ഏറ്റവും പുതിയ റെസ്റ്റോറന്റ് ആയ പേപ്പര്‍ വൈന്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും നേടുകയുണ്ടായി.

ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ ലിബി – ജിജോ, ഡൂയി – ഡോ:ജോ, സാബു – സനു, റോയ് – പ്രജീഷ് സഖ്യത്തിനും കറി ചട്ടി ടേക്ക് എവേ ആന്‍ഡ് കാറ്ററേഴ്സും ഫ്രഷ് മാര്‍ട്ടും സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും മെഡലുകളും ലഭിക്കുകയുണ്ടായി.

പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും സ്‌പോണ്‍സര്‍മാരായ ഫിലിപ്പ് മാത്യു കുഴിപ്പറമ്പില്‍, ഡൊമിനിക് ആന്‍ഡ് കോ സോളിസിറ്റര്‍സ് (01517225540, http://www.dominicka.com), ലൈഫ് ലൈന്‍ പ്രൊട്ടക്ട് (റോബിന്‍ ആന്റണി- 07824669210, http://www.lifelineprotect.co.uk), കേരള മാര്‍ക്കറ്റ്, പേപ്പര്‍ വൈന്‍, കറി ചട്ടി, ഫ്രഷ് മാര്‍ട് എന്നിവര്‍ക്കും മത്സരങ്ങള്‍ സുഗമമായി നടക്കുവാന്‍ എല്ലാ പിന്തുണയും നല്‍കി സഹായിച്ച വോളന്റീയര്‍മാര്‍ക്കും
ലിംക എക്‌സിക്യൂട്ടീവ് മെമ്പര്‍ ശ്രീ ഡൂയി ഫിലിപ്പ് പ്രത്യേകം നന്ദിയും
പറയുകയുണ്ടായി. 2018 ലെ ടൂര്‍ണമെന്റില്‍ വീണ്ടും മത്സരിച്ചു ജയിക്കാം എന്ന പ്രതീക്ഷയോടെ എല്ലാവരും പിരിയുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more