1 GBP =
breaking news

യുക്മ സ്പോർട്സിന് ഒരുക്കമായി ലിമയുടെ നേതൃത്വത്തിൽ സ്പോർട്സും ബാർബിക്യൂവും ജൂൺ 10ന്….

യുക്മ സ്പോർട്സിന് ഒരുക്കമായി ലിമയുടെ നേതൃത്വത്തിൽ സ്പോർട്സും  ബാർബിക്യൂവും ജൂൺ 10ന്….
 ഹരികുമാര്‍ ഗോപാലന്‍, പി. ആര്‍.ഒ, ലിമ.
ലിവർപൂൾ:- ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ നേതൃത്വത്തില്‍  ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച്  യുക്മ സ്പോര്‍ട്സ് ഡേ യുടെ മുന്നോടിയായി ഒരു  ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും  സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു
     എക്കാലത്തും നൂതനമായ  ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്പോര്‍ട്സിനോടുള്ള അഭിമുഖൃം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലിമ നേത്യത്വം അറിയിച്ചു.  രാവിലെ 9 മണിയോടു കൂടി പരിപാടികള്‍ ആരംഭിക്കും.  വൈകുന്നേരം 5 മണിവരെ  പരിപാടികള്‍ തുടരും . പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
O7886247O99, O7846443318
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ  വിലാസം  താഴെകൊടുക്കുന്നു:-   
THE OVAL,OLD CHESTER ROAD,
BEBINGTON ,WIRRAL CH637NL

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more