1 GBP =
breaking news

ലിമയുടെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ സെപ്റ്റംബർ 22 ന് ലിവർപൂളിലെത്തിച്ചേരൂ..

ലിമയുടെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ  സെപ്റ്റംബർ 22 ന് ലിവർപൂളിലെത്തിച്ചേരൂ..
 ഹരികുമാര്‍ ഗോപാലന്‍  പി, ആര്‍,ഒ ലിമ.
ലിവർപൂൾ:- ലിവര്‍പൂളിന്‍റെ മലയാളി  അസോസിയേഷന്‍  (LIMA)  യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വരുന്ന   സെപ്റ്റംബര്‍  22ാം  തിയതി  പൂര്‍വാധികം ഭംഗിയായി  നടത്തപ്പെടും.
 എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം,  ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍  ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുത്താതെ മുന്‍പോട്ടു പോകുവാനാണ് ലിമയുടെ ഭാരവാഹികൾ ഉദ്ദേശിക്കുന്നത്.
വിവിധയിനം കലാപരിപാടികള്‍ യു കെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേരും.  കൂടാതെ ലിവര്‍പൂളിലെ  കലാ കായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിക്കും
  GCSC , A ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും.     വരുന്ന സെപ്റ്റംബര്‍ മാസം 22 ന് ശനിയാഴ്ച  ലിവര്‍പൂളിലെ വിസ്റ്റന്‍ ടൌണ്‍ ഹാളാണ് ഓണഘഷപരിപടികള്‍ക്ക് വേദിയാകുന്നത്.  രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്‌കൂടി പരിപാടികള്‍ ആരംഭിക്കും.  തുടര്‍ന്ന് നടക്കുന്ന  രുചികരമായ ഓണ സദ്ധൃക്കു ശേഷം കലാ പരിപാടികള്‍ ആരംഭിക്കും.
 ഈ വര്‍ഷത്തെ ഓണം  ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ   താല്‍പ്പരൃമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന   നമ്പറുകളില്‍ ബന്ധപ്പെടുക 07859060320, 07886247099,  07846443318.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more