ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങള്‍ക്കും വാര്‍ഷികത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി………..


ലിവര്‍പൂള്‍  മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങള്‍ക്കും വാര്‍ഷികത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി………..

ജനുവരി മാസം പതിമൂന്നാം തിയതി വെള്ളിയാഴ്ച വൈകിട്ട് ആറു മണിമുതല്‍ പതിനൊന്നു മണിവരെ ലിവര്‍പൂള്‍ ഐറിഷ് ഹാളില്‍ നടക്കുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ ക്രിസ്തുമസ് ആഘോഷത്തിനും, വാര്‍ഷികത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്നലെ കൂടിയ ലിമയുടെ കമ്മറ്റിക്കു ശേഷം പ്രസിഡണ്ട് ജോഫി ജോസും സെക്രട്ടറി മാത്യു അലക്സാണ്ടറും അറിയിച്ചു.
വൈവിധ്യമാര്‍ന്ന കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ ചൈനീസ് സദ്യ കൊണ്ടും പരിപാടി കൊഴുക്കും എന്നതില്‍ സംശയമില്ല. ലിവര്‍പൂളിനകത്തും പുറത്തുനിന്നുമായി വരുന്ന കലാകാരന്‍ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ക്രിസ്തുമസ് സായാഹ്നം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു …. സ്വാഗതം ചെയ്യുന്നു.
ലിമയുടെ മെമ്പര്‍ഷിപ്പ് പുതുക്കല്‍ ജനുവരി 10 കൊണ്ട് അവസാനിക്കും. ഇനിയും മെമ്പര്‍ഷിപ് പുതുക്കാത്തവര്‍ എത്രയും പെട്ടെന്ന് പുതുക്കണമെന്നു ലിമ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത: ടോം ജോസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317