1 GBP = 103.12

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ അടുത്ത ഒരു വര്‍ഷത്തെ പരിപാടികള്‍ക്ക് രൂപം കൊടുത്തു

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ അടുത്ത ഒരു വര്‍ഷത്തെ പരിപാടികള്‍ക്ക് രൂപം കൊടുത്തു

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ അടുത്ത ഒരുവര്‍ഷത്തെ കാരൃപരിപാടികള്‍ക്ക് രൂപംകൊടുത്തുകൊണ്ട് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെയും സെക്രെറ്ററി സെബാസ്റ്റ്യന്‍ ജോസഫിന്റെയും, ട്രഷറര്‍ ജോസ് മാത്യുവിന്റെയും നേതൃത്തത്തില്‍ ഉള്ള കമ്മിറ്റി ഊര്‍ജസ്വലമായി പ്രവര്‍ത്തനമാരംഭിച്ചു.. .


കഴിഞ്ഞ 21ാം തിയതി നടന്ന കമ്മിറ്റിയാണ് വിപുലമായ പരിപാടികള്‍ നടത്തുന്നതിനു തീരുമാനമെടുത്തത് .ഒട്ടേറെ നൂതനമായ പരിപാടികളാണ് ലിമ ഈവര്‍ഷം പ്ലാന്‍ ചെയ്തിരിക്കുന്നത് .വരുന്ന ഏപ്രില്‍ മാസം 22 ാം തിയതി വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടക്കുന്ന വിഷു,ഈസറ്റര്‍ ആഘോഷത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിക്കും


.പിന്നിട് വരുന്ന മാസങ്ങളില്‍ വിപുലമായ കാല, കായിക മത്സരങ്ങള്‍ നടക്കും അതിനുവേണ്ടിയുള്ള സബ് കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. അതിന്റെ വിവരങ്ങള്‍ പിന്നിടറിയിക്കും ,അതോടൊപ്പം അംഗങ്ങള്‍ക്ക് വേണ്ടി B B Q പാര്‍ട്ടി, കൂടാതെ ഒരു ദിവസത്തെ ടൂര്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട് , സര്‍വ്വോപരി അടുത്ത വര്‍ഷത്തെ ഓണം പരിപാടികള്‍ വര്‍ണ്ണശബളമായി ആഘോഷിക്കാനും തീരുമാനിച്ചു .


ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു, പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more