1 GBP = 104.04
breaking news

ഈ വര്‍ഷത്തെ ഓണം ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യുവാനുള്ള ഒരുക്കത്തില്‍ ലിമ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…

ഈ വര്‍ഷത്തെ ഓണം ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യുവാനുള്ള ഒരുക്കത്തില്‍ ലിമ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഓണം വിജയിപ്പിക്കാന്‍ എല്ലാ കമ്മിറ്റി അംഗങ്ങളും സജീവമായി പ്രവര്‍ത്തിച്ചു വരുന്നുവെന്ന് പ്രസിഡന്റ് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു .

വരുന്ന സെപ്റ്റംബര്‍ മാസം 23 ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ കലവറയില്‍ വിവിധങ്ങളായ കലാ പരിപാടിയില്‍ തയ്യാറായി കൊണ്ടിരിക്കുന്നുവെന്നു ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളായ ജോയി അഗസ്തി , സോജന്‍ തോമസ് എന്നിവര്‍ പറഞ്ഞു.

ഇനിയും പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി താഴെ കാണുന്ന ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നു ലിമ നേതൃത്വം അറിയിച്ചു . ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച ബാന്‍ഡ് 8 , ബാന്‍ഡ് 7 എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കുന്നതാണ്. കായിക പരിപാടികള്‍ക്കായി ഒരു കമ്മിറ്റിയും സജീവമയി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

സോജന്‍ തോമസ് 07736352874

ജോയ് ആഗസതി 07979188391

ടോം ജോസ് തടിയംപാട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more