1 GBP = 104.22
breaking news

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ഡബ്‌ള്യു.എം.സി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ്ങള്‍ കൈമാറി നിര്‍വഹിച്ചു.

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്റെ ‘My Left Foot’ – ന്റെ മലയാള പരിഭാഷയായ ‘എന്റെ ഇടംകാലിനെ കഥ”, ദീപാ നിശാന്തിന്റെ ‘നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്നീ പുസ്തകങ്ങള്‍ മുതുകാടില്‍ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് കുമാരി സിബില്‍ റോസാണ്.

മലയാള മനോരമ തിരുവനന്തപുരം ബ്യുറോ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തനാണ് ഗ്രന്ഥശാലയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഡബ്ല്യൂ.എം.സി ചെയര്‍മാന്‍ ശ്രീ. ജോണ്‍ ചാക്കോ സ്വാഗതവും സെക്രട്ടറി ശ്രീ. ബാബു ജോസഫ് നന്ദിയും അറിയിച്ചു.

ശ്രീ. ഗോപിനാഥ് മുതുകാട്, മഹേഷ് ഗുപ്തന്‍, കുമാരി സിബില്‍ റോസ്, ശ്രീ. രാജന്‍ ദേവസ്യ, ശ്രീ. ശ്രീകുമാര്‍ നാരായണന്‍ , ശ്രീ. ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

അയര്‍ലണ്ടിലെ വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍, പുസ്തകപ്രേമികള്‍, ഡബ്‌ള്യു.എം.സി എസ്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് തികച്ചും സൗജന്യമായി ഗ്രന്ഥശാലയുടെ സേവനം ഉപയോഗപ്പെടുത്തി വായനയുടെ വസന്തത്തില്‍ പങ്കാളികളാകാം.

ഗ്രന്ഥശാലയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.
ഗ്രന്ഥശാലയുടെ വെബ് സൈറ്റ് : http://wmcireland.com/library/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more