1 GBP = 103.54
breaking news

വിമാനത്തില്‍ വച്ച് ഫിലിപ്പിനീ ദമ്പതികളുടെ കുഞ്ഞിന് അപസ്മാരം, രക്ഷകനായത് യുകെയുടെ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ്

വിമാനത്തില്‍ വച്ച് ഫിലിപ്പിനീ ദമ്പതികളുടെ കുഞ്ഞിന് അപസ്മാരം, രക്ഷകനായത് യുകെയുടെ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ്

ബ്രക്‌സിറ്റിന് മുന്നോടിയായി വ്യാപാര ചര്‍ച്ചകള്‍ നടത്താനായി ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സിന് രക്ഷകന്റെ റോളും. വിമാനത്തില്‍ വച്ച് അപസ്മാരം ബാധിച്ച കുട്ടിയെ ആണ് മുന്‍ ഡോക്ടര്‍ കൂടിയായ ലിയാം ഫോക്‌സിന്റെ സമയോചിതമായ ഇടപടെലിനെ തുടര്‍ന്ന് രക്ഷപെടുത്തിയത്.

ഫിലിപ്പിനീ ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനാണ് വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു ഡോക്ടറുടെ സേവനം അടിയന്തിരമായി ആവശ്യമുണ്ടെന്ന് വിമാനത്തില്‍ അറിയിപ്പ് മുഴങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹം മുന്നോട്ട് വരുകയായിരുന്നു. ഒരു ദശകത്തോളം ബ്രിട്ടനില്‍ ജിപിയായി സേലനം അനുഷ്ടിച്ച വ്യക്തിയാണ് ഡോ. ലിയാം ഫോക്‌സ്. തുടര്‍ന്ന് അദ്ദേഹം കുട്ടിയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം നല്‍കുകയും കുട്ടിയ്ക്ക് ഫെബ്രില്‍ കണ്‍വല്‍ഷന്‍ എന്ന അവസ്ഥയാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

ഡോ. ഫോക്‌സിന്റെ അടിയന്തിര ചികിത്സയില്‍ കുട്ടി പൂര്‍ണ്ണമായും പഴയ അവസ്ഥയിലേക്ക് തിരികെഎത്തിയതായി സഹയാത്രികന്‍ വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിലെ ഉയര്‍ന്ന താപനില തണുപ്പിക്കാനായി കുട്ടിയെ കുളിപ്പിക്കാനും ഡോ. ഫോക്‌സ് തയ്യാറായതായി ഇദ്ദേഹം പറയുന്നു. വിമാനം ഫിലിപ്പീന്‍സില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും കുട്ടി പുര്‍ണ്ണമായി സുഖം പ്രാപിച്ചിരുന്നു.

ബ്രക്‌സിറ്റിന് ശേഷം ഫിലിപ്പീന്‍സുമായി പുതിയ വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഫിലിപ്പീന്‍സിലെത്തിയത്. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടാര്‍ട്ടേയുമായി അദ്ദേഹം ചര്‍ച്ച നടത്തി. മയക്കുമരുന്ന് മാഫിയയുടെ ആളുകളെ തെരുവില്‍ നേരിടാന്‍ ആഹ്വാനം ചെയ്ത ഡ്യൂട്ടാര്‍ട്ടേയുടെ ആഹ്വാനം സ്വീകരിച്ച ജനങ്ങള്‍ ഏകദേശം ഏഴായിരത്തോളം പേരെയാണ് കൊലപ്പെടുത്തിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് കാരണമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more