1 GBP = 103.58
breaking news

ലെസ്റ്ററിലെ ഡിമോണ്ട് ഫോർട്ട് സർവകലാശാല യൂനിയൻ തലപ്പത്ത്‌ നാല്​ മലയാളി വിദ്യാർഥികൾ

ലെസ്റ്ററിലെ ഡിമോണ്ട് ഫോർട്ട് സർവകലാശാല യൂനിയൻ തലപ്പത്ത്‌ നാല്​ മലയാളി വിദ്യാർഥികൾ

ലെസ്റ്റർ: ബ്രിട്ടനിലെ ലെസ്റ്റർ സിറ്റിയിലെ ഡി മോണ്ട് ഫോർട്ട് യൂനിവേഴ്സിറ്റി സ്​റ്റുഡൻറ്​സ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ നാല്​ മലയാളി വിദ്യാർഥികൾ ഉന്നതസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായി കോഴിക്കോട് നടുവണ്ണൂർ സ്വദേശി അജേഷ് രാജ് കൊളമുള്ളതിൽ, ഡെപ്യൂട്ടി പ്രസിഡൻറായി മുഹമ്മദ് ഷാനിബ് (കുറ്റ്യാടി), വൈസ് പ്രസിഡൻറുമാരായി ബാസിൽ അലി (ഫറോക്ക്), ജാസ്മിൻ ലിബിയ (തിരുവനന്തപുരം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഇൗ നേട്ടം കൈവരിക്കുന്നത്. സർവകലാശാലയിൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത വർഷമാണിതെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു. 22,000 വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ മാസ്​റ്റർ സ്​റ്റുഡൻറ്​സ് ആണ് കേരളത്തിലെ ഈ വിദ്യാർഥികൾ. ഒരു വർഷത്തേക്ക് 17,000 പൗണ്ടാണ് ഇവർ ഓരോരുത്തക്കും സർവകലാശാല നിശ്ചയിച്ച വേതനം. സ്​കോട്ട്​ലൻഡിൽ നടന്ന നാഷനൽ സ്​റ്റുഡൻറ്​സ്​ യൂനിയൻ കോൺഫറൻസിൽ ഇവർ ഉന്നയിച്ച അഭിപ്രായങ്ങൾ ഇതിനകം ദേശീയശ്രദ്ധ ആകർഷിച്ചു.

മേയ്​, ജൂൺ മാസങ്ങളിൽ നടക്കുന്ന പരിശീലനത്തിനു​ശേഷം ജൂ​ൈലയിൽ ഇവർ സ്ഥാനമേറ്റെടുക്കും. വിദ്യാർഥികളെ അനുമോദിച്ച വൈസ് ചാൻസലർ ഡൊമിനിക് ഷെല്ലാർഡ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന്​ അറിയിച്ചു. ശശി തരൂർ എം.പി ഫേസ്ബുക്കിൽ ഇവർക്ക്​ അനുമോദനമറിയിച്ച് പോസ്​റ്റിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more