1 GBP = 103.92
breaking news

ലെസ്റ്റർ സ്ഫോടനം: പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരം

ലെസ്റ്റർ സ്ഫോടനം: പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരം

ലെസ്റ്റർ: ലെസ്റ്ററിനെ നടുക്കി ഇന്ന് വൈകുന്നേരം ഏഴുമണിയോടെ നടന്ന ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്ത് പോലീസും ഫയർ സർവീസും കൂടുതൽ തിരച്ചിൽ നടത്തുകയാണ്. സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി ഏഴ് മണിയോടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ സ്വഭാവവും ആഘാതവും കണക്കിലെടുത്തു “അതീവ ഗൗരവ” (Major Incident) വിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥിതിഗതികൾ കൈകാര്യം ചെയ്തു വരുന്നു.

സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ അറുപതോളം വീടുകൾ പോലീസ് ഒഴിപ്പിച്ചിരുന്നു. തീവ്രവാദ ആക്രമാണെന്ന സൂചനകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം അതീവ ഗൗരവമായാണ് സംഭവം കൈകാര്യം ചെയ്യുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലോൻഡിസ് സൂപ്പർ മാർക്കറ്റും മുകൾ നിലയിലെ ഫ്‌ളാറ്റും പൂർണ്ണമായും തകർന്നിരുന്നു.

ആറോളം ഫയർ എഞ്ചിനുകൾ ഏറെ പണിപ്പെട്ടാണ് സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയത്. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more