1 GBP = 103.74
breaking news

ലെസ്റ്റർ സ്ഫോടനം മരണം അഞ്ചായി; എട്ടു പേർ പരിക്കേറ്റ് ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു; അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു

ലെസ്റ്റർ സ്ഫോടനം മരണം അഞ്ചായി; എട്ടു പേർ പരിക്കേറ്റ് ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു; അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു

ലെസ്റ്റർ: ഇന്നലെ രാജ്യത്തെ നടുക്കി ലെസ്റ്ററിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഇന്നുച്ചയോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പോലീസും ഫയർഫോഴ്‌സും ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണം അഞ്ചായത്. രാവിലെ നാലുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ എട്ടുപേരെ റോയൽ ഇൻഫെർമറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ലെസ്റ്റർ സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി ഏഴ് മണിയോടെ സ്ഫോടനം നടന്നത്. സൂപ്പർ മാർക്കറ്റും അതിന് മുകളിലെ ഫ്ലാറ്റും സ്‌ഫോടനത്തിൽ തകർന്നടിഞ്ഞു.

അതേസമയം തന്റെ സഹോദരിയേയും മൂത്ത രണ്ടു മക്കളെയും കാണാനില്ലെന്ന് പറഞ്ഞു ഏഷ്യൻ വംശജനായ കൃഷ്ണാ രംഗൻ(69) എന്നയാൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാമെന്ന് പോലീസ് കരുതുന്നു. പോലീസ് നായകളും മറ്റ് സന്നാഹങ്ങളുമുപയോഗിച്ച് പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ തുടരുകയാണ്. കൃഷ്ണ രംഗന്റെ സഹോദരിയും കുടുംബവും മുകളിലെ ഫ്‌ളാറ്റിലാണ് താമസം. സ്ഫോടനം നടക്കുന്ന സമയം കുടുംബനാഥൻ ജോലിയിലായിരുന്നു, 15കാരനായ ഇളയ കുട്ടിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാട്ടുകാർ പുറത്തെടുക്കുകയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല. താനും അമ്മയും സഹോദരന്മാരുമായി ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സ്ഫോടന ശബ്ദം കേൾക്കുന്നതും അടുത്ത നിമിഷം തന്നെ കെട്ടിടം തകർന്ന് ചരൽകൂനക്കിടയിൽ അകപ്പെട്ട നിലയിലുമായിരുന്നെന്ന് 15കാരൻ പറയുന്നു. സ്ഫോടനം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് 15കാരനായ ബാലനെ രക്ഷപ്പെടുത്തിയത്.

കൃഷ്ണ രംഗൻ പറയുന്നത് പ്രകാരം സഹോദരിയും മൂത്ത രണ്ടു മക്കളെയും കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ്. മൂത്ത മക്കളിൽ ഒരാളുടെ ഗേൾ ഫ്രണ്ടും ഇവരോടൊപ്പം ഉണ്ടായിരുന്നതായി രംഗൻ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more