1 GBP = 103.92

ലെസ്റ്റർ സ്ഫോടനം: മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; സൂപ്പർ മാർക്കറ്റിന്റെ മറവിൽ വ്യാജമദ്യ ഫാക്ടറി പ്രവർത്തിച്ചിരുന്നുവെന്ന് സംശയം

ലെസ്റ്റർ സ്ഫോടനം: മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; സൂപ്പർ മാർക്കറ്റിന്റെ മറവിൽ വ്യാജമദ്യ ഫാക്ടറി പ്രവർത്തിച്ചിരുന്നുവെന്ന് സംശയം

ലെസ്റ്റർ: ലെസ്റ്ററിലെ ഹിങ്കലി റോഡിലെ സൂപ്പർ മാർക്കറ്റിൽ നടന്ന സ്‌ഫോടനത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഓൾദാമിലെ ഡ്രേക്ക് ക്ലോസിൽ നിന്നുള്ള അലി, കൊവെൻട്രിയിലെ എൽദ് റോഡിലെ ഹസ്സൻ, ലെസ്റ്ററിലെ ഹിലാരി പ്ളേസിൽ നിന്നുള്ള കുർദ് തുടങ്ങിയവർക്കെതിരെയാണ് തീപിടിത്തത്തിനും കൊലക്കുറ്റത്തിനും പോലീസ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും ഹാജരാക്കും. ഈസ്റ്റ് ആംഗ്ലീയയിൽ നിന്നുള്ള മറ്റ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്.

ഹിങ്കലി റോഡിലെ സൂപ്പർ മാർക്കറ്റിൽ നടന്ന സ്ഫോടനത്തിൽ സൂപ്പർമാർക്കറ്റും അതിന് മുകളിലെ രണ്ടു നില ഫ്‌ളാറ്റും പൂർണ്ണമായും തകർന്ന് തരിപ്പണമായിരുന്നു. ഇത് 2011ൽ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ നടന്ന സ്‌ഫോടനത്തിന് സമാനമെന്ന് കരുതുന്നു. അന്നത്തെ സ്‌ഫോടനത്തിൽ അഞ്ച് ലിതുവാനിയൻ വംശജരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ അവിടെ ഒരു അനധികൃത വോഡ്ക ഫാക്ടറിയാണ് പ്രവർത്തിച്ചിരുന്നെതെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ലെസ്റ്ററിലെ സ്‌ഫോടനത്തിൽ പോലീസ് ഉദ്യോഗസ്ഥർ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് പറയാൻ തയ്യാറായില്ല. കൂടുതൽ അന്വേഷണം നടത്തുന്നു എന്ന് മാത്രമേ ഉദ്യോഗസ്ഥർ പ്രതികരിച്ചുള്ളൂ. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇവിടെ ഇങ്ങനെ ഒരു വ്യാജ മദ്യ ഫാക്ടറി പ്രവർത്തിച്ചിരുന്നു എന്നാണ് അനുമാനിക്കുന്നത്.

സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് കൊലക്കുറ്റം ചുമത്തപ്പെട്ട ആരം കുർദ്(33). സ്ഫോടന സമയത്ത് ഇയാൾ കടയിൽ ഉണ്ടായിരുന്നു. എന്നാൽ പരിക്കുകളൊന്നും കൂടാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. സൂപ്പര്മാര്ക്കറ്റിന് മുകളിലെ ഫ്‌ളാറ്റിൽ താമസച്ചിരുന്ന കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഈ കുടുംബവുമായി ബന്ധമുള്ള യുവതിയും സൂപ്പർമാർക്കറ്റ് ജീവനക്കാരനുമാണ് മരിച്ച മറ്റ് രണ്ടു പേർ. മേരി രാഘൂബീർ(46), മക്കളായ ഷെയ്ൻ(18), സിയാൻ(17), ഷെയ്‌നിന്റെ ഗേൾ ഫ്രണ്ട് ലിയാ ബേത്ത് റീക്(18), സൂപ്പർമാർക്കറ്റ് ജീവനകാരിയായ വിക്ടോറിജാ(22) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ നാല് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ കെട്ടിടവും മറ്റും പൂർണ്ണമായും തകർന്നതാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകാൻപ്രയാസം പ്രയാസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more