1 GBP =
breaking news

പരിശുദ്ധാത്മാവിന്റെ നിറവില്‍ ഐപിസി ലീഡ്‌സ് എബ്‌നെസിര്‍ ചര്‍ച്ച് ഉത്ഘാടനം ചെയ്തു…

പരിശുദ്ധാത്മാവിന്റെ നിറവില്‍ ഐപിസി  ലീഡ്‌സ് എബ്‌നെസിര്‍ ചര്‍ച്ച് ഉത്ഘാടനം ചെയ്തു…

ജോണ്‍ മാത്യു

ലീഡ്‌സ്: ഇന്ത്യ പെന്റെകോസ്റ്റ് ചര്‍ച്ചിന്റെ ഒരു പ്രാദേശിക സഭയായി ഐപിസി ലീഡ്‌സ് എബ്‌നെസിര്‍ ചര്‍ച്ച് പരിശുദ്ധാത്മാവിന്റെ നിറവില്‍ യുകെ & അയര്‍ലണ്ട് വൈസ് പ്രസിഡന്റ് പാസ്റ്റര്‍. ബാബു സക്കറിയ അധ്യക്ഷതയില്‍ കൂടിയ ആത്മീയ സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് പ്രാര്‍ത്ഥിച്ചു ഉത്ഘാടനം നിര്‍വ്വഹിച്ചു. യോഹന്നാന്റെ സുവിശേഷം 2:11 ആധാരമാക്കി ദൈവവചനം ശക്തിയോടെ ശുശ്രൂഷിച്ചു. തുടര്‍ന്ന് ലീഡ്‌സ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റര്‍ പി.സി സേവ്യറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രാര്‍ത്ഥിച്ചു വേര്‍തിരിച്ചു. റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി എബ്രഹാം ദൈവവചനത്തില്‍ നിന്നു സംസാരിച്ചു. ബ്രദര്‍ ജോവിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ റീജിയന്‍ ക്വയര്‍ സംഗീത ആരാധന നടത്തി.

ജോയിന്റ് സെക്രട്ടറി ബ്രദര്‍ സാം മാത്യു, ട്രഷറര്‍ ബ്രദര്‍ ജോണ്‍ മാത്യു, പാസ്റ്റര്‍മാരായ മനോജ് എബ്രഹാം, വില്‍സണ്‍ ബേബി, ഡിഗോള്‍ ലൂയിസ്, ബേബി പുളിക്കല്‍, സാജു മാത്യു, സജി മാത്യു, സനു മാത്യു, പ്രിന്‍സ് പ്രൈസോന്‍, ജേക്കബ് തോമസ്, സന്തോഷ്, രാജന്‍ ചാക്കോ, ഇ.എം. ജെയിംസ്, ഡേവിഡ്, ബ്രദര്‍ ജോസ്, സിസ്റ്റര്‍ വത്സമ്മ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചര്‍ച്ച് സെക്രട്ടറി ബ്രദര്‍ വെസ്ലി ചെറിയാന്‍ കോട്ടയം നന്ദി അറിയിച്ചു. തുടര്‍ന്ന് പാസ്റ്റര്‍ ജോണ്‍ തോമസിന്റെ പ്രാര്‍ത്ഥനയോടെ ഈ ആത്മീയ സമ്മേളനം അവസാനിച്ചു.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more