1 GBP = 104.17

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിന് കുറുകെ ഇടതു മുന്നണിയുടെ മനുഷ്യച്ചങ്ങല

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിന് കുറുകെ ഇടതു മുന്നണിയുടെ മനുഷ്യച്ചങ്ങല

ബി ജെ പി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കും ഇതുമൂലം സഹകരണ മേഖലയിലുണ്ടായ തിരിച്ചടിക്കുമെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങല കേരളത്തിന്റെ പ്രതിഷേധത്തിന്റെ നേര്‍ചിത്രമായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു മനുഷ്യച്ചങ്ങല.

തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണിയായി. തൊട്ടടുത്തായി കൈകോര്‍ത്തുപിടിച്ച് കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും കാനം രാജേന്ദ്രനും.

കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം രക്ഷപ്പെടുകയും രാജ്യം കുളം തോണ്ടപ്പെടുകയും ചെയ്തു എന്ന് വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചു. സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പടെയുള്ള ഇടത് അനുഭാവ സംഘടനകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്നു.

എറണാകുളത്ത് എം എ ബേബി, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എ കെ ബാലന്‍, കോഴിക്കോട് തോമസ് ഐസക്, കൊല്ലത്ത് പി കെ ഗുരുദാസന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കണ്ണൂരില്‍ ഇ പി ജയരാജന്‍, കാസര്‍കോട്ട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more