1 GBP = 103.12

വേനൽക്കാലത്തോടെ പാർലമെന്റിൽ പ്ളാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്; ഡിസ്പോസബിൾ കോഫി കപ്പുകൾക്ക് അധിക നികുതി ചുമത്തും

വേനൽക്കാലത്തോടെ പാർലമെന്റിൽ പ്ളാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്; ഡിസ്പോസബിൾ കോഫി കപ്പുകൾക്ക് അധിക നികുതി ചുമത്തും

ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ബ്രിട്ടനിലെ പാർലമെന്റ് മന്ദിരത്തിൽ വേനല്ക്കാലത്തോടെ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്. പാർലമെന്ററി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് വാട്ടർ ബോട്ടിലുകൾ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. അതേസമയം ഡിസ്പോസബിൾ കോഫീ കപ്പുകൾക്ക് അധിക നികുതി ലാറ്റെ ലെവി എന്ന പേരിലും ചുമത്തും.

വിലക്ക് പ്രാബല്യത്തിലാകുമ്പോൾ ഏകദേശം 125,000 പ്ലാസ്റ്റിക് ബോട്ടിൽ മാലിന്യമാകും പാർലമെന്റിൽ നിന്നും ഒഴിവാക്കപ്പെടുക. നിലവിൽ ഒരു വർഷം 750,000 ഡിസ്പോസിബിൾ കോഫീ കപ്പുകളാണ് മാലിന്യമായി പോകുന്നത്. അധിക നികുതി ചുമത്തുന്നതോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാനാകുമെന്ന് അധികൃതർ കണക്ക് കൂട്ടുന്നു. ഈ വര്ഷം ആദ്യത്തോടെ സർക്കാർ മുന്നോട്ട് വച്ച ക്യാംപെയ്‌നിന്റെ ഭാഗമായി റീയൂസബിൾ കോഫീ കപ്പുകൾ കൂടുതൽ ഉപയോഗിക്കുന്നതിന് പ്രചാരം നൽകിയിരുന്നു. ഡിസ്പോസിബിൾ കപ്പുകളിൽ കോഫീ വാങ്ങുന്നവർക്ക് ഇരുപത്തിയഞ്ച് പെൻസ് അധികം നികുതിയായി ഈടാക്കണമെന്നും പാർലമെന്ററി അതോറിറ്റി നിർദ്ദേശം വച്ചിരുന്നു.

എൻവിറോൺമെന്റൽ ഓഡിറ്റ് കമ്മിറ്റി ചെയർമാനായ ലേബർ എം പി മേരി ക്രെയ്ഗ് പുതിയ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ലോകത്തെ തന്നെ ആദ്യ പ്ലാസ്റ്റിക് ഫ്രീ പാർലമെന്റായി ബിഗ് ബെൻ മാറ്റാൻ കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more