1 GBP = 104.13

കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്‌ററ്യന്‍

കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്‌ററ്യന്‍

തൊടുപുഴ: കയ്യേറ്റക്കാരായ ഭൂമാഫിയകളെയും കുടിയേറ്റ കര്‍ഷകരേയും രണ്ടായി കാണണമെന്നും കര്‍ഷകരുടെ മറവില്‍ സര്‍ക്കാര്‍ഭൂമി കയ്യേറ്റം നടത്തിയവരെയും ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും ഭൂമികയ്യേറ്റത്തിന് ഒത്താശചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്‌ററ്യന്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങള്‍ ഒന്നടങ്കം കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ഭൂമി കയ്യേറുന്ന നടപടി അംഗീകരിക്കാനാവില്ല. ഈ ഭൂമി കയ്യേറ്റങ്ങള്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂമാഫിയകളും ഒത്തുചേര്‍ന്ന കൂട്ടുകച്ചവടമാണിതെന്ന് തെളിഞ്ഞിരിക്കുന്നു. പഞ്ചനക്ഷത്രസൗധങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ നോക്കിനിന്നവരും ഒത്താശചെയ്തവരും ഇവ പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് അറിയാത്തവരല്ല. അന്ന് നടപടികള്‍ക്ക് മുതിരാത്തവര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും കാലാകാലങ്ങളിലുള്ള ഉത്തരവുകളിലൂടെയും മലയോരങ്ങളില്‍ കുടിയേറിയ കര്‍ഷകരെ കയ്യേറ്റക്കാരായി ആക്ഷേപിച്ചവര്‍ക്കും കയ്യേറ്റകര്‍ഷകര്‍ പരിസ്ഥിതി നശിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ പരിസ്ഥിതിമൗലികവാദികള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. കയ്യേറ്റക്കാര്‍ കര്‍ഷകരല്ലന്നും ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്തുണയുള്ള വന്‍കിട ഭൂമാഫിയകളാണെന്നും പൊതുസമൂഹത്തിന് തിരിച്ചറിയുവാന്‍ മൂന്നാര്‍ സംഭവത്തിലൂടെ അവസരം ലഭിച്ചു.

വിദേശപങ്കാളിത്തത്തോടെ സര്‍ക്കാര്‍ഭുമി വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ കേരളത്തിലുണ്ട്. ടി.ആര്‍.&ടി.ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ കയ്യടക്കിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ വിശദാംശങ്ങള്‍ ഗവണ്‍മെന്റ് മുമ്പാകെ ഇതിനോടകം സമര്‍പ്പിച്ചിരിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധമായി സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് വി.സി.സെബാസ്‌ററ്യന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more