1 GBP = 104.06

ഭൂമിയിടപാട്: അപ്പീൽ നൽകും, കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാൻ സമിതി

ഭൂമിയിടപാട്: അപ്പീൽ നൽകും, കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാൻ സമിതി

കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിൽ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയടക്കം നാലു പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സഭ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. അപ്പീൽ നഷൽകുന്നതിനും കേസിന്റെ തുടർ നടത്തിപ്പുകൾക്കുമായി മൂന്നംഗ മെത്രാൻ സമിതിയേയും സഭ നിയോദിച്ചു.

കർദ്ദിനാൾ ആലഞ്ചേരിക്ക് പുറമേ കുസാറ്റിലെ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോഷി പുതുവ, ആർച്ച് ബിഷപ് ഹൗസിലെ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ സാജു വർഗീസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ജസ്‌റ്റിസ് കെമാൽ പാഷ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more