1 GBP = 103.97

കാലിത്തീറ്റ അഴിമതിക്കേസ്: ലാലു പ്രസാദ് പ്രതിയായ മൂന്നാമത്തെ കേസില്‍ വിധി ഇന്ന്

കാലിത്തീറ്റ അഴിമതിക്കേസ്: ലാലു പ്രസാദ് പ്രതിയായ മൂന്നാമത്തെ കേസില്‍ വിധി ഇന്ന്

റാഞ്ചി: കാലിത്തീറ്റ അഴിമതിയില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി പറയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.

കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 34 കോടി രൂപ പിന്‍വലിച്ച കേസിലാണ് വിധി. 7.10 ലക്ഷം രൂപ വേണ്ടിടത്ത് 34 കോടിരൂപയാണ് പിന്‍വലിച്ചത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.

നേരത്തെ ആദ്യരണ്ട് കേസുകളില്‍ ലാലു കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ജാര്‍ഖണ്ഡ് ജയിലിലാണ് ലാലു.

2013 സെപ്തംബര്‍ 30 നായിരുന്നു കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 37.5 കോടി രൂപ പിന്‍വലിച്ചെന്ന കേസിലായിരുന്നു ഇത്. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ആദ്യ കേസില്‍ ശിക്ഷ ലഭിച്ചത്. ഈ കേസില്‍ പിന്നീട് സുപ്രിം കോടതി ലാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. അന്ന് രണ്ട് മാസത്തോളം ലാലുവിന് ജയിലില്‍ കഴിയേണ്ടി വന്നു.

2017 ഡിസംബര്‍ 23 നാണ് രണ്ടാമത്ത കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ജനുവരി ആറിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more