1 GBP = 103.21

കാലിത്തീറ്റ കുംഭകോണം ; ലാലുപ്രസാദ് കുറ്റക്കാരന്‍, മൂന്നര വര്‍ഷം കഠിന തടവ്‌

കാലിത്തീറ്റ കുംഭകോണം ; ലാലുപ്രസാദ് കുറ്റക്കാരന്‍, മൂന്നര വര്‍ഷം കഠിന തടവ്‌

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും. മറ്റ് പ്രതികള്‍ക്കും മൂന്നര വര്‍ഷം തടവും പിഴയും കോടതി വിധിച്ചു. ലാലു പ്രസാദിന് ഉടന്‍ ജാമ്യം ലഭിക്കില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ്‌ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അഭിഭാഷകരുടെ നിസഹകരണത്തെ തുടര്‍ന്ന് ശിക്ഷയിന്മേലുള്ള വാദം നടത്താനായിരുന്നില്ല.

ലാലു മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 89.27 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിച്ചത്‌. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്.

ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more