1 GBP =
breaking news

മോഹൻലാലിന്റെ അർപ്പണമനോഭാവത്തെ പുകഴ്ത്തി ഫ്രാൻസിൽ നിന്നെത്തിയ സംഘം

മോഹൻലാലിന്റെ അർപ്പണമനോഭാവത്തെ പുകഴ്ത്തി ഫ്രാൻസിൽ നിന്നെത്തിയ സംഘം

പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിനെ കണ്ട് സിനിമാലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്യത്തിന്റെ യുവത്വം തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മോഹന്‍ലാല്‍ 50 ദിവസം കൊണ്ട് കുറച്ചത് 18 കിലോയാണ്. വയറ് ഒരല്‍പം കുറയ്ക്കാന്‍ മാത്രം ആളുകള്‍ വര്‍ഷങ്ങളോളം ജിമ്മില്‍ വലിയ ഒരു പങ്കും ചെലവഴിക്കുമ്പോളാണ് ചുരുങ്ങിയ ദിവസം കൊണ്ട് മോഹന്‍ലാലിന്റെ നേട്ടം എന്നും ഓര്‍ക്കണം. ഫ്രാന്‍സില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ലാലേട്ടന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍.

കഥാപാത്രം ആവാനുള്ള മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കിയാണ് വിദഗ്ധ സംഘം മടങ്ങിയത്. മലയാളികള്‍ക്ക് മോഹന്‍ലാലിന്റെ അഭിനയം അത്ഭുതമായി തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ അര്‍പ്പണ ബോധമാണ് ഇക്കൂട്ടരെ വിസ്മയിപ്പിച്ചിരിക്കുന്നത്. അത് പ്രകടിപ്പിക്കുന്നതിലും അവര്‍ വിമുഖത കാണിച്ചില്ല. നിങ്ങള്‍ എന്തൊരു അത്ഭുതമാണ്, നിങ്ങളെ പോലെ സമര്‍പ്പണത്തോടെ തങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നാണ് തോന്നുന്നതെന്നും ഇവര്‍ മോഹന്‍ലാലിനോട് പറഞ്ഞു. എന്നും ഇങ്ങനെയായിരിക്കുകയെന്നും അവര്‍ ലാലിനോട് പറഞ്ഞു. ഏറെ ഊര്‍ജ്ജവും ശക്തിയും ലാലിലുണ്ടെന്നും അവര്‍ തുറന്ന് സമ്മതിച്ചെന്നും ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും ലാലിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more