1 GBP = 103.87

മകന് പിന്തുണയുമായി ലാല്‍; നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് യുവനടി സ്വീകരിച്ചതെന്ന് ലാല്‍

മകന് പിന്തുണയുമായി ലാല്‍; നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് യുവനടി സ്വീകരിച്ചതെന്ന് ലാല്‍

കൊച്ചി: യുവനടിക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പേരില്‍ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ യുവനടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലാല്‍ രംഗത്തെത്തി.

ചിത്രത്തില്‍ നടിയുടെ അഭിനയം മോശമായിരുന്നെന്നും അതിനാലാണ് പറഞ്ഞു വിട്ടതെന്നും ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഭിനയം മോശമായ നടിക്ക് പിന്നെ എന്തിനാണ് പ്രതിഫലം നല്‍കുന്നതെന്ന് ലാല്‍ ചോദിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ പോയത് കൊണ്ടാണ് പ്രതിഫലം നല്‍കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നനഞ്ഞിടം കുഴിക്കുന്ന രീതിയാണ് യുവനടി സ്വീകരിച്ചതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് നടിക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെടുകയായിരുന്നു, ലാല്‍ വ്യക്തമാക്കി. യുവനടിയുടെ പരാതിയില്‍ പേടിച്ച് പിന്‍മാറില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ലാല്‍ വ്യക്തമാക്കി. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. ഇതിനു പിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

നടിയോട് ലൈംഗികചുവയോട് സംസാരിച്ചു, ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരേ കേസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more