1 GBP = 104.16

കെറ്ററിംഗ് മലയാളി അസോസിഷന്‍ (KWMA) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 7ന്

കെറ്ററിംഗ് മലയാളി അസോസിഷന്‍ (KWMA) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 7ന്

കെറ്ററിംഗ് മലയാളി അസോസിഷന്‍ (KWMA) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വരുന്ന ഏഴാം തിയതി ശനിയാഴ്ച കെറ്ററിംഗ്, കെ.ജി.എച്ച് സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും .

കെറ്ററിംഗിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ അതി മനോഹരമായ നാടകം അണിയറയില്‍ തയ്യാറായി കഴിഞ്ഞു. വീണുടയുന്ന കൗമാരം എന്ന ഈ നാടകം നമ്മുടെ സമൂഹത്തിനു ഒരു ചൂണ്ടുപലകയായിരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു. കൂടാതെ കുട്ടികളുടെയും വലിയവരുടെയും ഒട്ടേറെ കലാപരിപാടികള്‍ കലവറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നവെന്ന് ആര്‍ട്സ് കോര്‍ഡിനേറ്റര്‍ ഹരിപ്രിയ കുറുപ്പ് പറഞ്ഞു.

പരിപാടികളുടെ വിജയത്തിനായി KWMA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് ജോണ്‍, ട്രഷറര്‍ ഷിന്‍സണ്‍ ലൂക്കോസ് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കെറ്ററിംഗിലെ മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

വാര്‍ത്ത: ടോം ജോസ് തടിയംപാട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more