കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പുകഴ്ത്തിയതായ വാര്‍ത്തകള്‍ തെറ്റെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരി
ച്ചതുകൊണ്ടാണ് അങ്ങനെയൊരു വാര്‍ത്ത പരക്കാന്‍ ഇടയാക്കിയതെന്നും കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ പ്രൊഫ കെവി തോമസ്. തന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും വിശദീകരിച്ചിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.
കെവി തോമസിന്റെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള വിവാദ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് കെപിസിസി വിശദീകരണം തേടിയുണ്ടെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് കെവി തോമസ്, തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംഎം ഹസന് വിശദീകരണംനല്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയത്. ഭരണത്തിലുണ്ടാകുന്ന വീഴ്ചകളെപ്പോലും ‘മാനേജ്’ ചെയ്യുന്ന മോദിയുടെ കഴിവിനെക്കുറിച്ചാണു താന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്ന് കെവി തോമസ് വിശദീകരിച്ചു.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോള്‍ കെവി തോമസ് നടത്തിയ പ്രസംഗമാണ് വിവാദമായത്. തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കെവി തോമസ് പറഞ്ഞിരുന്നു. മോദിയുടെ ഈ കഴിവ്
തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്ന് കെവി തോമസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണ്. പിഎസി ചെയർമാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം താന്‍ തേടി. ഡിസംബർ 31നു മുൻപ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്കു കഴിയുന്നുണ്ട്. ബൊഫോഴ്സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്നങ്ങളെ കോൺഗ്രസ് നേരിട്ടു. എന്നാൽ എല്ലാ പ്രശ്നങ്ങളെയും മോദി സവിശേഷമായ മാനേജ്മെന്റ് ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാകില്ല – ഇങ്ങനെയായിരുന്നു കെവി തോമസിന്റെ പ്രസംഗം.
click on malayalam character to switch languages