1 GBP = 104.02

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ രാ​ജി​വെച്ചു

കു​വൈ​ത്ത് മ​ന്ത്രി​സ​ഭ രാ​ജി​വെച്ചു

​കു​വൈ​ത്ത് സി​റ്റി: 15ാമ​ത് പാ​ർ​ല​മ​​െൻറി​​െൻറ അ​നു​ബ​ന്ധ​മാ​യി ശൈ​ഖ് ജാ​ബി​ർ അ​ൽ​മു​ബാ​റ​ക് അ​ൽ​ഹ​മ​ദ് അ​സ്സ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ​വ​ന്ന കു​വൈ​ത്ത് മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് സ​മ​ർ​പ്പി​ച്ച മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി അ​മീ​ർ സ്വീ​ക​രി​ച്ചു.

പു​തി​യ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും മ​റ്റ് മ​ന്ത്രി​മാ​രോ​ടും ത​ൽ​സ്​​ഥാ​ന​ങ്ങ​ളി​ൽ തു​ട​രാ​ൻ അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മ​​െൻറ​റി പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ക്ക​ണ​മെ​ന്ന അ​മീ​റി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ജി. മ​ന്ത്രി​സ​ഭ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ബ്​​ദു​ല്ല​ക്കെ​തി​രെ എം.​പി​മാ​ർ സ​മ​ർ​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​വും മ​റ്റു മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണാ ഭീ​ഷ​ണി​ക​ളും മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി​യി​ലേ​ക്ക്​ ന​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ​സീ​ഫ് പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ​യാ​ണ് രാ​ജി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ന​ട​പ്പു പാ​ർ​ല​മ​​െൻറി​​െൻറ ര​ണ്ടാം സെ​ഷ​​​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​െൻറ അ​ന്ത​സ്സ​ത്ത ഉ​ൾ​ക്കൊ​ണ്ട് പാ​ർ​ല​മ​​െൻറ​റി പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി​സ​ഭാ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല​യാ​ണ് രാ​ജി​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഐ​ക്യം വേ​ണ​മെ​ന്ന് അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more