1 GBP = 104.11

കുറ്റിപ്പുറത്തെ കുഴിബോംബ്‌; പോലീസ്‌ അനേ്വഷണം ഊര്‍ജിതമാക്കി

കുറ്റിപ്പുറത്തെ കുഴിബോംബ്‌; പോലീസ്‌ അനേ്വഷണം ഊര്‍ജിതമാക്കി

പൊന്നാനി: കുറ്റിപ്പുറത്തെ ആയുധ ശേഖരത്തിന്റെ ഉറവിടം തേടിയുള്ള പോലീസിന്റെ അനേ്വഷണം ഊര്‍ജിതമാക്കിയതായി മലപ്പുറത്തിന്റെ ചുമതലയുള്ള പാലക്കാട്‌ എസ്‌.പി.പ്രതീഷ്‌ കുമാര്‍ പറഞ്ഞു. മൂന്ന്‌ സംഘങ്ങളായാണ്‌ പോലീസ്‌ അനേ്വഷണം നടത്തുന്നത്‌. അനേ്വഷണത്തിന്‌ സൈന്യവും ദേശീയ അനേ്വഷണ ഏജന്‍സികളും സഹകരിക്കും. രണ്ട്‌ സംഘങ്ങളിലൊന്ന്‌ സംസ്‌ഥാനത്തിനകത്തും ഒരു സംഘം സംസ്‌ഥാനത്തിന്‌ പുറത്തുമാണ്‌ അനേ്വഷിക്കുന്നത്‌. കുറ്റിപ്പുറത്ത്‌ നിന്നും കണ്ടെടുത്തത്‌ സൈനിക ശേഷിയുള്ള ക്ലേമോര്‍ മൈനുകളാണെന്ന്‌ കണ്ടെത്തിയതോടെ പോലീസിന്റെ അനേ്വഷണം ചെന്നെത്തിയത്‌ മഹാരാഷട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ്‌ നിര്‍മാണ ശാലയിലാണ്‌. ആയുധത്തില്‍ നിന്നും ലഭിച്ച സീരിയല്‍ നമ്പറുകളും മറ്റും വെച്ച്‌ നടത്തിയ പരിശോധനയില്‍ 2001ല്‍ മഹാരാഷ്ര്‌ട ചന്ദ്രാപുരിയിലെ പട്ടാള ബോംബ്‌ നിര്‍മാണ ശാലക്ക്‌ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ഇവിടെ നിന്നും ഏത്‌ സംസ്‌ഥാനത്തിന്‌ വേണ്ടി വിതരണം നടത്തിയതാണെന്ന്‌ കണ്ടെത്തണം.

ഡി.സി.ആര്‍.ബി. ഡി.വൈ.എസ്‌.പി. ജെയ്‌സണ്‍ കെ.എബ്രഹാമിന്റെ നേതൃത്വത്തിലാണ്‌ സംസ്‌ഥാനത്തിന്‌ പുറത്ത്‌ അനേ്വഷണം നടത്തുന്നത്‌. സംഭവത്തെ കുറിച്ച്‌ മിലിട്ടറി ഇന്റലിജന്‍സും അനേ്വഷണം ആരംഭിച്ചിട്ടുണ്ട്‌. യുദ്ധ കാലങ്ങളില്‍ ശത്രുക്കള്‍ക്ക്‌ നേരെ മാത്രം ഉപയോഗിക്കുന്ന മാരക ആയുധങ്ങള്‍ പൊതുവെ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ കണ്ടെത്തിയത്‌ അതീവ ഗുരുതരമായാണ്‌ പോലീസും ഇന്റലിജന്‍സും കാണുന്നത്‌. അതിനാല്‍ തന്നെ കേരളത്തിലെ മാവോയിസ്‌റ്റ് ബന്ധവും മേഖലയില്‍ താമസിക്കുന്ന മഹാരാഷ്ര്‌ടയടക്കമുള്ള ഇതര സംസ്‌ഥാനക്കാരെ കുറിച്ചും അനേ്വഷിക്കും. രാജ്യത്തെ ഏറ്റവും വലിയ സൈനിക സൈനിക വെടിക്കോപ്പ്‌ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ്‌ പുല്‍ഗാവിലേത്‌. ഇവിടെ നിന്നും സൈനിക കേന്ദ്രങ്ങള്‍ക്ക്‌ കൈമാറിയ ആയുധങ്ങള്‍ ഏതെങ്കിലും വിപ്ലവ ഗ്രൂപ്പുകള്‍ തട്ടിയെടുക്കാനുള്ള സാധ്യതയും അനേ്വഷണ സംഘം തള്ളികളയുന്നില്ല. എങ്കില്‍ അത്‌ എങ്ങനെ കേരളം പോലൊരു സംസ്‌ഥാനത്ത്‌ എത്തിയെന്നും എന്തിനു വേണ്ടി എത്തിച്ചുവെന്നും പോലീസിനെ കുഴക്കുകയാണ്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more