1 GBP =
breaking news

സൗദിയിലെ മരുഭൂമിയിൽ മലയാളി ദമ്പതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

സൗദിയിലെ മരുഭൂമിയിൽ മലയാളി ദമ്പതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ദമ്മാം: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ ക​ണ്ടെത്തി. കോഴിക്കോട്​ നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്​ദുല്ല (37), ഭാര്യ കുനിങ്ങാട്​ മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി ഖദീജ ദമ്പതികളുടെ മകൾ റിസ്​വാന(30) എന്നിവരെയാണ്​ അൽ അഹ്​സയി​െല അയൂണിൽ വിജനമായ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

മൊയ്​തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ്​ കുഞ്ഞബ്​ദുല്ല. ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ് ഭാര്യയോടൊപ്പം ദമ്മാമിലേക്ക്​ പോവുകയാണ്​ എന്ന്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ട്​ ദിവസമായി ഇയാളെ കാണാതായതിനാൽ ഹൈപർമാർക്കറ്റ്​ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

ദമ്പതികൾ മരിച്ചതായി പൊലീസാണ്​ തിങ്കളാഴ്​ച വൈകുന്നേരം വിവിരം നൽകിയത്​. ദീർഘകാലമായി സൗദിയിലുള്ളയാളാണ്​ കുഞ്ഞബ്​ദുല്ല. നാല്​​ വർഷം മുമ്പാണ് ഇവർ വിവാഹിതരായത്​. മരണത്തിൽ ദുരൂഹതയുണ്ട്​ എന്നാണ്​ പ്രാഥമിക വിവരം.​

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more