1 GBP = 103.14

കുമ്മനം ഗവര്‍ണറോ: അമ്പരപ്പ് വിട്ടുമാറാതെ ചെങ്ങന്നൂരിലെ ബിജെപി ക്യാമ്പ്

കുമ്മനം ഗവര്‍ണറോ: അമ്പരപ്പ് വിട്ടുമാറാതെ ചെങ്ങന്നൂരിലെ ബിജെപി ക്യാമ്പ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.  രാഷ്ട്രീയ കേന്ദ്രങ്ങളിലും ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും ആദ്യം അമ്പരപ്പാണ് സൃഷ്ടിച്ചത്. പിന്നീട് ഇത് കേരളത്തിനുള്ള  കേന്ദ്രത്തിന്റെ സമ്മാനമാണെന്ന പ്രചരണത്തിനും ബിജെപി തുടക്കമിട്ടു.

ചെങ്ങന്നൂരില്‍  എന്‍ഡിഎയുടെ  പടനയിച്ചത് കുമ്മനം രാജശേഖരന്‍ തന്നെയായിരുന്നു.  ബിജെപി കഴിഞ്ഞാലുള്ള പ്രധാന ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ അവസാനം വരെ പരിഹരിക്കാന്‍ കുമ്മനത്തിനും ബിജെപിക്കും കഴിഞ്ഞിരുന്നില്ല. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ പിന്നാക്കം പോകുമെന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതിനെടെയാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് ചെങ്ങന്നൂരില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ കുമ്മനം ഒഴിഞ്ഞു മാറി

കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ പദവികള്‍ നല്‍കാന്‍ പോകുന്നതായി  മുമ്പു അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പദവി തേടിയെത്തിയപ്പോള്‍ സംസ്ഥാന മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇക്കാര്യത്തില്‍ മുമ്പേ വിവരം ലഭിച്ചിരുന്നില്ല. അതിനാല്‍ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളിലും ആദ്യം അമ്പരപ്പ് ഉളവാക്കി

കുമ്മനം ഗവര്‍ണറാകുന്നതോടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ളവര്‍ക്ക് ഇതില്‍ കണ്ണ് ഉണ്ട് താനും. ഇനി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും നേരത്തെ കുമ്മനത്തെ അധ്യക്ഷനാക്കിയ മാതൃകയില്‍ മാറ്റാരെയെങ്കിലും കൊണ്ടുവരുമോയെന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more