1 GBP = 103.75

ഷിമോജ് വധം: മന്ത്രി എകെ ബാലന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കുമ്മനം രാജശേഖരന്‍

ഷിമോജ് വധം: മന്ത്രി എകെ ബാലന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: സിപിഐഎം പ്രവര്‍ത്തകനായ ബാബുവിനെ വധിച്ചതിന് പ്രതികാരമായാണ് ഷിമോജിനെ വധിച്ചതെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്നയാള്‍ക്ക് ഭൂഷണമല്ല ഇത്തരം നിരുത്തരവാദപരമായ പരസ്യപ്രസ്താവനകളെന്നും, മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ എകെ ബാലന്‍ രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ടിപി ചന്ദ്രശേഖരന്‍, ഷുക്കൂര്‍, രമിത്ത്, അഫ്‌സല്‍, ഷുഹൈബ്, ആണ്ടല്ലൂര്‍ സന്തോഷ്, അമ്മു അമ്മ തുടങ്ങിയ ഒട്ടേറെ നിരപരാധികളെ കൊല ചെയ്തതത് എന്തിന്റെ പേരിലാണ് എന്ന് എകെ ബാലന്‍ വ്യക്തമാക്കണം. ഷിമോജിന്റെ കൊലപാതകം ന്യായീകരിക്കുക വഴി ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ താത്പര്യമില്ലെന്ന സൂചനയാണ് മന്ത്രി, തങ്ങളുടെ അണികള്‍ക്ക് നല്‍കുന്നത്, കുമ്മനം പറഞ്ഞു.

കൊലക്കത്തി രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍ക്കുന്ന എകെ ബാലന്‍ മന്ത്രിപദം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും, നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. കൊലക്ക് കൊല, ചോരക്ക് ചോര എന്ന സിപിഐഎം നയമാണ് കേരളത്തെ കൊലക്കളമാക്കുന്നത്. വരമ്പത്ത് കൂലി കൊടുക്കുന്ന കോടിയേരിയും, തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എകെ ബാലനും നാട്ടിലെ നിയമസമാധാന വ്യവസ്ഥയെ ആണ് വെല്ലുവിളിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more