1 GBP =

കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

കൊച്ചി: കൊച്ചി കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന് സംശയിക്കുന്നു. പ്രദേശത്ത് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്.

ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.

മനുഷ്യന്റെ ശരീരം വീപ്പയ്ക്കുള്ളിലാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്‌തെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശാസ്ത്രീയപരിശോധന ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ ദുരൂഹതയേറുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more