1 GBP = 103.89

കെ.ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കെ.ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കുറ്റിപ്പുറം: തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടന്‍ ഷമീര്‍ (34) ആണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലേക്ക് വരാനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഒരു വര്‍ഷം മുമ്പാണ് മന്ത്രിയുടേതെന്ന രീതിയില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ഇയാള്‍ പ്രചരിപ്പിച്ചത്. മന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഒരു യുവതിയുടെ കൂടെ നില്‍ക്കുന്ന തായിട്ടായിരുന്നു പ്രചരണം. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ മന്ത്രിയുടെ ഓഫീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

സൈബര്‍ സെല്‍ സംഘം നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചയാള്‍ വിദേശത്ത് ആണെന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് കൊണ്ടു പോയ ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more