1 GBP = 104.08

പാക് വെടിവയ്പ്: രണ്ട് ജവാന്മാർക്ക് വീരമൃത്യു,​ കാശ്‌മീരിൽ സൈന്യത്തിനു നേരെ ഗ്രനേഡാക്രമണം

പാക് വെടിവയ്പ്: രണ്ട് ജവാന്മാർക്ക് വീരമൃത്യു,​ കാശ്‌മീരിൽ സൈന്യത്തിനു നേരെ ഗ്രനേഡാക്രമണം

ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മരിച്ചവരിൽ ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ്. നിയന്ത്രണരേഖയിലെ അഖിനൂർ സെക്ടറിലെ പ്രഗ്‌‌വാൽ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ പാക് റേഞ്ചർമാർ ഇന്ത്യയുടെ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു.
മേയ് 29ന് ചേർന്ന ഡി.ജി.എം.ഒമാരുടെ യോഗത്തിൽ അതിർത്തിയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ എത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ഏകപക്ഷീയമായി ആക്രമണം നടത്തിയത്. 2003ൽ കൊണ്ടുവന്ന വെടിനിറുത്തൽ കരാർ അക്ഷരംപ്രതി പാലിക്കാനാണ് കൂടിക്കാഴ്ചയിൽ ധാരണയായത്. എന്നാൽ കരാർ പാലിക്കുന്നതിന് തയ്യാറല്ലെന്നാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നടപടി വ്യക്തമാക്കുന്നത്.

 അതിനിടെ കാശ്‌മീരിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിന് നേരെ മൂന്നിടത്തുണ്ടായ ഗ്രനേഡാക്രമണത്തിൽ നാല് ജവാന്മാരും നാല് സാധാരണക്കരുമടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ശ്രീനഗറിലെ ജാമിയ മസ്ജിദിന് പുറത്ത് നടന്ന സംഘർഷത്തെ തുടർന്ന് സി.ആർ.പി.എഫ് വാഹനം കയറി യുവാവ് മരിച്ചിരുന്നു. ഇതേതുടർന്ന് പ്രക്ഷോഭകർ സി.ആർ.പി.എഫ് വാഹനം തടയാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. ശ്രീനഗറിലെ നൗഹാട്ട മേഖലയിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൈന്യം നടത്തിയ നീക്കത്തിനൊടുവിലാണ് ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more