1 GBP =
breaking news

കമലിനെതിരെ പരാതി നൽകിയിട്ടില്ല –കെ.പി.എ.സി ലളിത

കമലിനെതിരെ പരാതി നൽകിയിട്ടില്ല –കെ.പി.എ.സി ലളിത

തൃ​ശൂ​ർ: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ന​ൽ​കു​ന്ന കൈ​നീ​ട്ട​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്​ സം​വി​ധാ​യ​ക​ൻ ക​മ​ലി​നെ​തി​രെ താ​ൻ ആ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ന​ടി​യും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ​ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ കെ.​പി.​എ.​സി ല​ളി​ത. ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശ്ശേ​രി വൈ​ദ്യ​ര​ത്​​നം ന​ഴ്സി​ങ് ഹോ​മി​ൽ ‘മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ച്ഛ​നോ അ​മ്മ​യോ കാ​ർ​ന്നോ​ന്മാ​രോ ത​രു​ന്ന കൈ​നീ​ട്ടം അ​പ​മാ​ന​മാ​യി ന​മു​ക്ക് തോ​ന്നി​യി​ട്ടു​ണ്ടോ? അ​മ്മ ത​രു​ന്ന കൈ​നീ​ട്ടം ബ​ഹു​മാ​ന​ത്തോ​ടെ വാ​ങ്ങു​ന്ന ആ​ളാ​ണ് ഞാ​ൻ. മ​ധു​വി​നും മ​റ്റും കൈ​നീ​ട്ടം കൊ​ടു​ക്കു​ന്നു​ണ്ട്. അ​ത്​ വാ​ങ്ങു​ന്ന​ത്​ ദാ​രി​ദ്ര്യം കൊ​ണ്ട​ല്ല. എ​ന്നാ​ൽ ഈ ​കൈ​നീ​ട്ടം​കൊ​ണ്ട് ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. അ​തെ​ക്കു​റി​ച്ച് മോ​ശ​മാ​യി ക​മ​ൽ സം​സാ​രി​ച്ച​ത് ശ​രി​യാ​യി​ല്ല എ​ന്ന് തോ​ന്നി. എ​ന്നാ​ൽ ക​മ​ലി​നെ​തി​രെ എ​വി​ടെ​യും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ കെ.​പി.​എ.​സി ല​ളി​ത പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച ന​ടി​യെ പോ​യി​ക്ക​ണ്ട ത​ന്നോ​ട് അ​തേ​ക്കു​റി​ച്ച് ആ​രും ചോ​ദി​ച്ചി​ല്ലെ​ന്നും എ​ന്നാ​ൽ ദി​ലീ​പി​നെ ജ​യി​ലി​ലെ​ത്തി ക​ണ്ട​ത് എ​ല്ലാ​വ​രും കൊ​ട്ടി​ഘോ​ഷി​ച്ചു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ര​മ്യാ ന​മ്പീ​ശ‍​െൻറ വീ​ട്ടി​ൽ വെ​ച്ചാ​ണ് അ​വ​ളെ ക​ണ്ട​ത്. അ​ന്ന് ഒ​രു​പാ​ടു​നേ​രം സം​സാ​രി​ച്ചു. അ​വ​ൾ എ​ന്തെ​ല്ലാ​മോ പ​റ​ഞ്ഞ് ക​ര​ഞ്ഞു. സ​യ​നോ​ര​യും അ​നു​മോ​ളു​മൊ​ക്കെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യോ മ​റ്റ് പ്ര​മു​ഖ​ർ ആ​രൊ​ക്കെ​യോ വ​ന്ന ദി​വ​സ​മാ​ണ്​ അ​വ​ളെ ക​ണ്ട​ത്. അ​ന്ന് ത​ന്നോ​ട് അ​തേ​ക്കു​റി​ച്ച് ആ​രും ഒ​ന്നും ചോ​ദി​ച്ചി​ല്ല. താ​ൻ പ​റ​ഞ്ഞു​മി​ല്ല.

ന​ല്ല കാ​ര്യം ചെ​യ്താ​ൽ ആ​രും അ​റി​യി​ല്ല​ല്ലോ. പി​ന്നീ​ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ൻ ദി​ലീ​പി​നെ ജ​യി​ലി​ൽ പോ​യി​ക്ക​ണ്ട​പ്പോ​ൾ അ​ത് കു​റ്റ​മാ​യി. ദി​ലീ​പ് തെ​റ്റു​കാ​ര​നാ​ണോ അ​ല്ല​യോ എ​ന്നെ​നി​ക്ക​റി​യി​ല്ല. എ‍​െൻറ മ​ന​സ്സാ​ക്ഷി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ഞാ​ൻ ചെ​യ്ത​തെ​ന്നും കെ.​പി.​എ.​സി ല​ളി​ത പ്ര​തി​ക​രി​ച്ചു. സി​നി​മാ​മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ അ​നു​ഭ​വ​ത്തി​ന് താ​ങ്ക​ളും വി​ധേ​യ​യാ​യി​രു​ന്ന​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ര​ണ്ടും ത​മ്മി​ൽ ഒ​രു സാ​മ്യ​വു​മി​ല്ല എ​ന്നാ​യി​രു​ന്നു ഉ​ത്ത​രം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more