1 GBP = 103.11
breaking news

നാടിന്റെ സ്മരണകള്‍ ഉണര്‍ത്തിയ ആറാമത് കോഴാ സംഗമത്തിനു പ്രൗഡോജ്ജ്വലമായ പരിസമാപ്തി…

നാടിന്റെ സ്മരണകള്‍ ഉണര്‍ത്തിയ ആറാമത് കോഴാ സംഗമത്തിനു പ്രൗഡോജ്ജ്വലമായ പരിസമാപ്തി…

പ്രവാസ ലോകത്ത് സ്വന്തം നാടിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കോട്ടയം ജില്ലയിലെ കോഴായില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ കോഴാക്കാരുടെ ആറാമത് സംഗമം പ്രൗഡോജ്ജ്വലമായി.

നോര്‍ത്താംപ്റ്റണിലുള്ള ബ്രോഡിമൈഡ് അവന്യൂവില്‍ വച്ച് നടന്ന സംഗമത്തിന്റെ ഉത്ഘാടനം ജിന്‍സണ്‍ കൊച്ചുമല നിര്‍വഹിച്ചു. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് സുരേഷ് വട്ടക്കാട്ടില്‍ സ്വാഗതം അര്‍പ്പിച്ചു.

ജീവിത പ്രാരാബ്ധങ്ങളുടെയും ജോലി തിരക്കുകളുടെയും ഇടയില്‍ നട്ടം തിരിയുന്ന നാം ഭിന്നതകള്‍ മറന്നു കൊണ്ട് ഇത് പോലുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കുക വഴി പുതുതലമുറക്ക് കൂടി നമ്മുടെ നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുക കൂടിയാണെന്ന് സജിമോന്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

തുടര്‍ന്ന് ഷാജി തലച്ചിറ, ജോഷി, സ്മിത ലിജോ, മാണി മാളിയേക്കല്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരങ്ങള്‍ സംഗമത്തിന് പത്തര മാറ്റിന്റെ തിളക്കമേകി.

കൊച്ചു കുട്ടികളുടെ നൃത്ത ഇനങ്ങള്‍ കാണികളില്‍ നടന്ന വിസ്മയം തീര്‍ത്തു. കൊയ്‌നോണിയ സുവാര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളീയ ശൈലിയിലുള്ള ഭക്ഷണങ്ങള്‍ നാവില്‍ രുചിക്കൂട്ടായി.

വൈകുന്നേരം നടന്ന സമ്മേളനത്തില്‍ മണിയമ്മ ഭദ്രദീപം തെളിച്ചു. സിനിമാ ക്യാമറാമാന്‍ സജി ജോസഫ് മുഖ്യാതിഥിയായി. കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗമത്തിന് സ്പോണ്‍സര്‍മാരായ ജിന്‍സണ്‍, ബിജോ എന്നിവര്‍ക്ക് ജിമ്മി പൂവാട്ടില്‍ കൃതജ്ഞത രേഖപ്പെടുത്തി.

അടുത്ത വര്‍ഷത്തെ കോഴാ സംഗമം വിപുലമായ പരിപാടികളോടെ 2018 ജൂണ്‍ രണ്ടാം തീയതി ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more