1 GBP = 103.12

കൊട്ടിയൂര്‍പീഡനം; കുഞ്ഞിന്റെ അച്ഛന്‍ ഫാ. റോബിനെന്ന് ഡിഎന്‍എ ഫലം

കൊട്ടിയൂര്‍പീഡനം; കുഞ്ഞിന്റെ അച്ഛന്‍ ഫാ. റോബിനെന്ന് ഡിഎന്‍എ ഫലം

പേരാവൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസില്‍ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്.

പ്രതിയെ രക്ഷിക്കാന്‍ വൈത്തിരി അനാഥാലയത്തില്‍നിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ക്കും ഡിഎന്‍എ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more